ഒരു ഞായറാഴ്ച സന്ധ്യാസമയം ഞാന്‍ പതിവ് പോലെ മടിയും അല്പസ്വല്പം തപാല്‍ badminton പഠനവും ഒക്കെയായി ഇരിക്കുകയായിരുന്നു.കാവിലെ പന്ത് കളിക്ക് കൊച്ചുചെരുക്കനെ തോല്പിക്കനുല്ലതാ.
sms അപ്പുറത്ത് വെളുത്തു മെലിഞ്ഞ പൊക്കമുള്ള സുന്ദരിയെയും ഓര്‍ത്തു ചിരിച്ചോണ്ട്മലന്നടിച്ച് കിടപ്പുണ്ട് (ആ കഥ ഉടനെ പറയാം.. ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ !!! ). ഞാന്‍ ഓര്‍ത്തു പെണ്ണ് കാണാന്‍ നടന്നു നടന്നു ഈ ചെക്കന് വട്ടായോ ഈശ്വരാ !!!
അപ്പോള്‍ അരവി കയറി വന്നു.
അരവി :" എടാ ഒബെരോനില് പോകാം."
ഞാന്‍ മെല്ലെ തിരിഞ്ഞു ചോദ്യഭാവത്തില്‍ നോക്കി.
അപ്പോള്‍ അവന് " എനിക്ക് വിശന്നിട്ടു കണ്ണ് കാണാന്‍ വയ്യാ. നമുക്ക് അവിടെ പോയി burgur ഉം ചിക്കെനും കഴിക്കാം."
ഞാന്‍ മനസിലോര്‍ത്തു "ഉച്ചയ്ക് കഴിച്ച ബിരിയാന്നിയിലെ കോഴി ഇപ്പോളും
കൂവി വിളിക്കുന്നുണ്ട്.
ഇനി ഒരു മഹാപാപം കൂടെ ഇവന് എന്നെ കൊണ്ട് ചെയ്യിക്കുമല്ലോ".
ഞാന്‍ മെല്ലെ തിരിഞ്ഞു sms നെ നോക്കിയപ്പോള്‍ അവനും അതേ വിരക്തിയോടെ ഇരിപ്പുണ്ട്.
അവസാനം തീരുമാനം മാറ്റി ഞങ്ങള്‍ SFC യിലേക്ക് പോയി. ഇറങ്ങുമ്പോള്‍ ഞാന്‍ sms നോട് പറഞ്ഞു
"നമുക്ക് ATM ഇല് കയറാം. ".
sms : "തിരിച്ചു വരമ്പോള്‍ കയറാം.."
ഞാന്‍ : "എടാ ഏന്ടെ കയ്യില്‍ അഞ്ചു പൈസ ഇല്ലാ. ..."
sms : " അതോണ്ടാ പറഞ്ഞെ തിരിച്ചു വരുമ്പോള്‍ എടുക്കാം എന്ന്.. "
ഇവന്റെ തറുതല കേള്കുന്നതിലും ഭേദം പട്ടിണ്ണി കിടക്കുന്നതാ നല്ലതെന്നോര്ത്തു ഞാന്‍ മെല്ലെ ബൈക്ക് സ്റ്റാര്‍ട്ട് ആക്കി ....
SFC യിലെ സപ്ലയര്‍ ചേട്ടന് വന്നു കഴിക്കാന്‍ എന്താ വേണ്ടതെന്ന് ചോദിച്ചു.
അപ്പോള്‍ അരവി ആ തല കുംബിട്ടുള്ള പതിവ് കള്ളച്ചിരി ചിരിച്ചു ഞങ്ങളെ നോക്കി.
"ഒരു ചിക്കെന്‍ റോസ്റ്റും ചപ്പാത്തിയും ".
ഞാന്‍ അറിയാതെ ചോദിച്ചു പോയി
" എടാ നീ Diatting ആന്നുഎന്നല്ലേ പറഞ്ഞത്. എന്നിട്ട് നീ ഈ ആഴ്ചയില്‍ എല്ലാ ദിവസവും ചിക്കെന്‍ ബിരിയ്യാണി, ചിക്കെന്‍ ഫ്രൈഡ് റൈസ് , ബീഫ് ബിരിയ്യാണി ഒക്കെയന്നല്ലോ കഴിക്കുന്നെ???".
അരവി : "നിങ്ങള്‍ ഉച്ചയ്ക് ബിരിയ്യണ്ണി വെട്ടി വിഴുങ്ങിയത് കൊണ്ടല്ലേ നിങ്ങള്‍ കഴിക്കത്ത്തെ . അപ്പൊ ഞാന്‍ കഴിച്ചാല്‍ എന്താ കൊഴപ്പം??"
പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല...
ഫുഡ് കഴിഞ്ഞു ഞങ്ങള്‍ മെല്ലെ ബൈക്കില്‍ വീടിലേക്ക് തിരിച്ചു.
കുഞ്ഞമ്മാന്റെ ചടാക്ക് വണ്ടിയില്‍ അരവിയും, പുറകില്‍ അതികം ദൂരെ അല്ലാതെ ഞാനും sms ഉം.
സിവില്‍ സ്റ്റേഷന് ന്റെ മുന്നിലെത്തിയപ്പോള്‍ അരവി മെല്ലെ സൈഡില്‍ നിര്‍ത്തി.
നോക്കിയപ്പോള്‍ അരവീടെ അടുത്ത് ഒരു പോലീസ് കാരന് നില്കുന്നു.
അപ്പുറത്ത് ഒരു ജീപും കിടപ്പുണ്ട് .
പണി പാളി !!!! ഹെല്‍മെറ്റ് ഇല്ലാ....!!!!എനിക്കും ഇല്ല അരവിക്കും ഇല്ലാ...
അരവിയെ അയാള്‍ പോക്കിയല്ലോ ഈശ്വരാ ..
ഞാന്‍ അയാള്‍ ഇപ്പൊ എന്നെയും കൈ കാണിക്കും എന്ന് പേടിച്ചപ്പോള്‍ അറിയാതെ ബൈക്കിന്റെ സ്പീഡ് കുറഞ്ഞു പോയി....
sms പുറകിലിരുന്നു പറയുന്നുണ്ടായിരുന്നു "എടാ നീ എന്താ ഈ കാണിക്കുന്നേ ..".
ഞാന്‍ ഒന്നും അറിഞ്ഞില്ല ..
പുള്ളിക്ക് ഒരു ഇരയെ കയ്യില്‍ കിട്ടിയതിന്റെ സന്തോഷതിലോ എന്തോ ഭാഗ്യത്തിന് പുള്ളി ഞങ്ങളെ കൈ കാണിച്ചില്ല.
അവരെ പാസ് ചെയ്തപ്പോ ഞാന്‍ ഓര്‍ത്തു "ഹോ രക്ഷപെട്ടു!!! കയ്യിലന്ണേല് കാശും ഇല്ല.."
അപ്പോള്‍ ഇടിവെട്ടുപോലെ സൈഡില്‍ നിന്നും ഒരു വിളി
"അനൂപേ , അനൂപേ നിക്ക് നിക്ക്...."
അരവിയയിരുന്നു അത്.
"കര്‍ത്താവേ ഇവനിത് എന്തിന്റെ സൂക്കേടാ ...
അവനോ പെട്ട്ഞങ്ങളേം കൂടെ petti അടിപ്പിച്ചേ അടങ്ങുകയോല്ലോ?? .
കയ്യിലന്ണേല് ചില്ലറ എല്ലാം കൂടെ പരക്കിയാല് ഒരു പത്തിരുപതു രൂപ കാണും. പോലീസുകാര്‍ sodexo എടുക്കുമോ എന്തോ??? " എന്നൊക്കെ ഓര്‍ത്തു ഞാന്‍ മെല്ലെ കുറച്ചു മുന്നിലേക്ക് മാറി ATM ന്റെ മുന്പില് ചവിട്ടി.
തിരിഞ്ഞു നോക്കിയപ്പോ അരവി ഏതാണ്ട് ചില്ലറ മോഷ്ടിച്ചതിന് അച്ഛന് വഴക്ക് പറഞ്ഞപ്പോള്‍ നില്കുന്ന കുട്ടിയുടെ ഭാവത്തില്‍ നില്കുന്നു .
ഭാഗ്യം!! പോലീസുകാരന് ഞങ്ങളെ വിളിക്കുന്നില്ല...
അപ്പൊ sms : "എടാ അവന് എന്തിനാ നമ്മളെ വിളിച്ചേ ... നീ അങ്ങോടു നോക്കേണ്ട ..മെല്ലെ ATM ലേക്ക്കയറിക്കോ.. ഞാന്‍ അവിടെ പോയി എന്തായി എന്ന് നോക്കി വരാം."
ശരി എന്ന് പറഞ്ഞു ഞാന്‍ മെല്ലെ ATM ഇല് കയറി. അപ്പൊ ATM ഔട്ട് ഓഫ് ഓര്‍ഡര്‍!!!
sms ന്റെ കയ്യില്‍ രണ്ടു പേര്‍ക്കും കൂടെ ഫൈന്‍ അടയ്കാനുള്ള കാശ് ഉണ്ടാകുമോ എന്ന് ആലോചിച്ചു തിരിഞ്ഞപ്പോലെക്കും രണ്ടു പേരും തിരിച്ചു വന്നു ഏന്ടെ ബൈക്കിന്റെ അടുത്തുണ്ടായിരുന്നു.
അവന് പറഞ്ഞു തിരഞ്ഞു നോക്കേണ്ട വിട്ടോ ..കാശു ചോദിച്ചില്ല അരവീടെ പേരും അഡ്രസ്സും വാന്ഗിയാത്തെ ഉള്ളൂ ..
തിരിച്ചു റൂമില്‍ വന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചു
"എടാ നീ എന്തിനാ ഞങ്ങളെ വിളിച്ചേ?? ".
അരവി : "ഏന്ടെ കയ്യില്‍ കാശ് ഇല്ലായിരുന്നു . അയാള്‍ എങ്ങാനും കാശ് ചോദിച്ചാല്‍ ഞാന്‍ എന്ത് ചെയ്യും???"
ആ നിഷ്കളങ്കമായ ചോദ്യം കേട്ട് ഞങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി ...
ചിരി ഒന്ന് നിര്‍ത്തിയിട്ട് sms : "അവരോടു നീ കാശ് ഇല്ല എന്ന് പറഞ്ഞാല്‍ പോരെ... അപ്പൊ അവരൊന്നും ചെയ്യില്ല . അപ്പോലെക്ക് ഞങ്ങള്‍ തിരിച്ചു വരില്ലേ...അവരും മിക്കവാറും പൊക്കോളാന്‍ പറയും ...
അയാളെ കണ്ടാലെ അറിയാം ഒരു പാവം ആണെന്ന്..
പുള്ളി നിന്റെ സൈസ് ഉം മൊട്ടത്തലയും ഒക്കെ കണ്ടപ്പോള്‍ ഇതു ഗുണ്ടയന്നു
വിചാരിച്ചു നില്കാന് പറഞ്ഞതാ . സംസാരിച്ചപ്പോള്‍ മനസിലായി പൊട്ടന് ആണെന്ന്.. അതാ പൊക്കോളാന്‍ പറഞ്ഞെ.. "
അരവി : "അതിനു എന്നെ ആദ്യമായിട്ടല്ലേ പോലീസ് പിടിക്കുന്നെ ???"
-------------------------------------------------------------------------------------
(ഈ കഥയും കഥാപാത്രങ്ങളും സനകല്പികം മാത്രം.
ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല...)
Sunday, November 1, 2009
Subscribe to:
Posts (Atom)