കാലം കുറെ കടന്നു പോയാലും ദാസനും വിജയനും എപ്പോളും ഉണ്ടാകും...
കാലാനുശ്രുതമായ മാറ്റങ്ങളോടെ..
ഇപ്പോള്‍ രണ്ടാളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ആണ്.
പണ്ടത്തെ പോലെ അല്ലല്ലോ....കേരളത്തില്‍ കല്ലെടുത്ത് വെറുതെ എറിഞ്ഞാല്‍ ഒന്നുകില്‍ ഒരു എഞ്ചിനീയര്‍ന്‍റെ അല്ലേല്‍ ഡോക്ടറുടെ തലയില്‍ കൊള്ളും എന്നല്ലോ പുതുമൊഴി.
ഇപ്പോള്‍ ദാസനും വിജയനും കൊച്ചിയില്‍ ഇരുന്നു അമേരിക്കയിലെ ഏതോ ഒരു മുക്കില്‍ കിടക്കുന്ന ആരും പേര് കേള്‍ക്കാത്ത ഒരു കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റ് മാന്തി കൊണ്ടിരിക്കുകയാണ്.
കാലാനുശ്രുതമായ മാറ്റങ്ങളോടെ..
ഇപ്പോള്‍ രണ്ടാളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ആണ്.
പണ്ടത്തെ പോലെ അല്ലല്ലോ....കേരളത്തില്‍ കല്ലെടുത്ത് വെറുതെ എറിഞ്ഞാല്‍ ഒന്നുകില്‍ ഒരു എഞ്ചിനീയര്‍ന്‍റെ അല്ലേല്‍ ഡോക്ടറുടെ തലയില്‍ കൊള്ളും എന്നല്ലോ പുതുമൊഴി.
ഇപ്പോള്‍ ദാസനും വിജയനും കൊച്ചിയില്‍ ഇരുന്നു അമേരിക്കയിലെ ഏതോ ഒരു മുക്കില്‍ കിടക്കുന്ന ആരും പേര് കേള്‍ക്കാത്ത ഒരു കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റ് മാന്തി കൊണ്ടിരിക്കുകയാണ്.
ദാസന്‍: വിജയാ.. നമ്മളിങ്ങനെ എന്നും ഇവിടെ ഇങ്ങനെ ഇരുന്നാല്‍ മതിയോ?? എന്തെങ്കിലും ഒക്കെ ഒരു ചേഞ്ച് വേണ്ടേ..
വിജയന്‍ : ശരിയാ.. നമ്മുക്കിന്നു പാര്‍ക്കില്‍ പോയി രണ്ടെണ്ണം അടിച്ചാലോ ???
ദാസന്‍ : ഹാ. എടാ അതല്ല ഞാന്‍ പറഞ്ഞത്.. എടാ നമ്മടെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ ഇരിക്കുന്ന എല്ലാരും അമേരിക്കയിലും ഓസ്ട്രലിയയിലും ഒക്കെ പോണു. നമുക്കും ഇവിടൊക്കെ പോകണ്ടേ??? എന്നും ഈ കോണകവും കഴുത്തിലിട്ട് ഇങ്ങനിരുന്നു ബഗ്ഗ് ഫിക്സ് ചെയ്താല്‍ മതിയോ???
വിജയന്‍ : പിന്നേ... നമുക്കും പോണം..
ദാസന്‍: അമേരിക്കയില്‍ പോയി... ഹോളിവുഡ് ഒക്കെ കറങ്ങി..
വിജയന്‍: ബോധം പോകുവോളം വെള്ളമടിച്ച്....
ദാസന്‍: മെഗാന്‍ ഫോക്സ്ഇന്റെം സ്കാര്‍ലെറ്റ് ജോണ്‍സന്റേം ഒക്കെ കൂടെ ഡാന്‍സ് കളിച്ച്....
ലാസ് വെഗാസില്‍ പോയി ചൂത് കളിച്ചു...കോടിക്കണക്കിനു ഡോളര്‍ വാരും...
എന്നിട്ട് നമ്മള്‍ സ്വന്തം ജെറ്റില്‍ നാട്ടില്‍ വരും...എയര്‍പോര്‍ട്ടില്‍ നമ്മളെ കാത്തു നമ്മടെ സ്വന്തം ഫെരാരി ഉണ്ടാകും.....അല്ലെ വേണ്ടാ.. ലിമോ മതി...നല്ല..പച്ച ലിമോ...
വിജയന്‍: ആഹാ... എന്ത് നല്ല നടക്കാത്ത സ്വപ്നം. ജെറ്റില്‍ അല്ലടാ.. ജെട്ടിയില്‍ ആയിരിക്കും വരുന്നത്..ഒന്ന് പോടാ.
ദാസന്‍: എടാ വേണമെന്ന് വിചാരിച്ചാല്‍ എന്തും നടക്കും.. പക്ഷെ വിചാരിക്കണം..
വിജയന്‍ : ശരി നീ അവിടെ വിചാരിചോണ്ട് ഇരുന്നോ.. എനിക്ക് വേറെ പണി ഉണ്ട്..
*****************************************
ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം മാനേജര്‍ വിജയനെ വിളിച്ചു കൂട്ടില്‍ കയറ്റി...
മാനേജര്‍: വിജയന്‍ എന്നെ ഒന്ന് സഹായിക്കണം... നമ്മടെ ക്ലൈന്റിന്റെ ആ ഓണ്‍ലൈന്‍ സൈറ്റില്‍ ഏതാണ്ട് മെമ്മറി ലീക്കോ...അങ്ങനെ ഏതാണ്ട് സംഭവം.. നിങ്ങള്‍ പോയി അതൊന്നടച്ചിട്ടു വരണം..
വിജയന്‍: ഇങ്ങനത്തെ ചീള് പണികളൊന്നും എന്നെ കൊണ്ട് പറ്റില്ല ...സാറ് വേറെ കൊള്ളാവുന്ന കേസ് വല്ലോം ഉണ്ടേ പറ നോക്കാം...
മാനേജര്‍ : MR . വിജയന്‍അങ്ങനെ പറ്റില്ല എന്ന് പറയരുത്.. യുഎസ്സില്‍ എല്ലാ ചെലവും കമ്പനി നോക്കും. ഇത് നമ്മുടെ കമ്പനിയുടെ അഭിമാനത്തിന്റെ പ്രശ്നം ആണ്.. നിങ്ങള്‍ രണ്ടാളും കൂടെ അതൊന്നു പോയി ശരിയാക്കീട്ട് വരണം..
വിജയന്‍(പകപ്പോടെ): എവി....ടെ...യാന്ന....പറഞ്ഞത്..
മാനേജര്‍ : യുഎസ്സില്‍ ... അമേരിക്കയില്‍ ...
വിജയന്‍: ഓ... അങ്ങിനെയാണല്ലേ... ഇപ്പൊ ഞാന്‍ കുറച്ചു ബിസി ആണെന്ന് സാറിന് അറിയാല്ലോ.. എന്നാലും ഞാന്‍ നോക്കാം... പിന്നെ രണ്ടാളും എന്ന് പറഞ്ഞത് ദാസനെ ആയിരിക്കുമല്ലേ.. അതിന്റെ ആവശ്യമില്ല... ഇത് ശരിയാക്കാന്‍ ഞാന്‍ മാത്രം മതി..
മാനേജര്‍ : അല്ല ..സാധാരണ നിങ്ങള്‍ രണ്ടാളും കൂടെ അല്ലേ ചെയ്യാറ്
വിജയന്‍: കാര്യം ഞങ്ങള്‍ രണ്ടാളും കൂടെ ഒക്കെ തന്നെയാണ് ചെയ്യാറ്.. പക്ഷെ ഇത് അവനെ കൊണ്ട് ചെയ്യാനൊന്നും പറ്റില്ല.. ഇത് കുറച്ചു വിവരം ഉള്ളവര്‍ക്കെ പറ്റൂ.. പിന്നെ അവനെ കൊണ്ട് പോകുന്നത് കമ്പനിക്ക് നഷ്ടമല്ലേ.. നമുക്ക് നമ്മുടെ ബില്ലിംഗ് ഒക്കെ നോക്കണ്ടേ???
മാനേജര്‍ : എന്നാല്‍ പിന്നെ അങ്ങിനെ ആകട്ടെ.. ഈ ആഴ്ച തന്നെ പോകണം.. കാര്യങ്ങളെല്ലാം പെട്ടെന്ന് ശരിയാക്കണം..
അങ്ങിനെ ഒരു ശനിയാഴ്ച വൈകുന്നേരം വിജയന്‍ അമേരിക്കയിലേക്ക് പറന്നു..
ദാസനാകട്ടെ തനിക്കു പോകാന്‍ പറ്റാത്താതിനെക്കാള്‍ കൂടെ തെണ്ടിതിരിഞ്ഞു നടന്നവന്‍ പോയല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിപ്പായി.....
***************************************************
രണ്ടാഴ്ച കഴിഞ്ഞു ....ഒരു ദിവസം വെളുപ്പിന് ദാസന്റെ മൊബൈലില്‍ ഒരു കോള്‍...കുറെ പൂജ്യങ്ങള്‍...
"ഹലോ!!! ദാസാ എടാ ഇത് ഞാനാടാ വിജയന്‍.....എന്നെ എങ്ങിനെയെങ്കിലും ഒന്ന് രക്ഷിക്കെടാ... ഇവന്മാര്‍ എന്നെ പണിയെടുപ്പിച്ച് കൊല്ലാറാക്കി..."
"ഏതാണ്ട് സെര്‍വര്‍ ഒക്കെ ശരിയാക്കണം എന്നൊക്കെയാ ഇവന്മാര്‍ പറയുന്നത്. ഞാന്‍ നെറ്റില്‍ കണ്ട ഏതാകൊറേ കമാന്‍ഡ് അടിച്ചു നോക്കി.. മുന്‍പ് ഇച്ചിരി സ്ലോ ആണെന്നെ ഉണ്ടായിരുന്നുള്ളൂ.. ഇപ്പൊ കുന്ത്രാണ്ടം സ്റ്റാര്‍ട്ട് ആവുന്നില്ലെടാ.... "
ദാസന്‍ : "നന്നായി ...നിനക്കങ്ങനെ തന്നെ വേണം.... നീ പോകുമ്പോള്‍ എന്തായിരുന്നു നിന്റെ അഹങ്കാരം .... "
വിജയന്‍ : "ദാസാ നീ കൂടെ കയ്യൊഴിഞ്ഞാല്‍ ഞാന്‍ പെരുവഴിയാകും.. എന്ത് വേണേലും ചെയ്യാം.. മാനേജര്‍നോട് പറഞ്ഞു ഞാന്‍ നിന്നേം ഇങ്ങോട് കൊണ്ട് വരാം...."
ദാസന്‍: "hmm ആലോചിക്കട്ടെ... എന്നേം കൊണ്ട് പോകുമെന്ന് ഒറപ്പാണല്ലോ അല്ലേ..."
"നിനക്ക് സെര്‍വര്‍ സ്റ്റാര്‍ട്ട് ചെയ്യണം അത്രെല്ലേ ഉള്ളൂ..."
"അതേ..."
ദാസന്‍ : "സെര്‍വര്‍ ചരിച്ചു വച്ച് സ്റ്റാര്‍ട്ട് ചെയ്യെടാ..."
വിജയന്‍ : "എന്ത്.."
ദാസന്‍ : "എടാ നീ കണ്ടിട്ടില്ലേ... പണ്ടത്തെ ഈ സ്കൂട്ടെര്‍ ഒക്കെ സ്റ്റാര്‍ട്ട് ചെയ്യുന്നത് കണ്ടിട്ടില്ലേ... ചരിച്ചു വച്ച്... ഈ സെര്‍വര്‍ ഒക്കെ ഏതാണ്ട് അതേ പോലാ..... നീ ഒന്ന് ട്രൈ ചെയ്തു നോക്ക്.. "
.....................................................................................
സെര്‍വര്‍ ചരിച്ചു വച്ചിട്ടും അത് സ്റ്റാര്‍ട്ട് ആയില്ല... അങ്ങിനെ സെര്‍വര്‍ സ്റ്റാര്‍ട്ട് ആക്കാന്‍ വേണ്ടി ദാസനും ഒരു ശനിയാഴ്ച രാവിലെ അമേരിക്കയിലേക്ക് പറന്നു...
(അമേരിക്കയിലെ വിശേഷങ്ങളുമായി കഥ ഇവിടെ തുടരുന്നു.......................)