ഈ കഥ നടക്കുന്നത് 2001-2002 കാലഘട്ടത്തിൽ ആണ് .
അങ്ങിനെ CS, IT , EC മൂന്നു branch മിക്സ് ചെയ്ത A, B & C ഹോസ്റ്റൽ റൂമുകളിലും പഞ്ചായത്ത് ഓഫീസിലെ മൂന്നു ക്ളാസ് റൂമിലുമായി ഞങ്ങളുടെ കോളേജ് ജീവിതം തുടങ്ങി. രാവിലെ ഞങ്ങൾക്കും ഉച്ചയ്ക്ക് ഏക സീനിയർ ബാച്ചിനും ആയിരുന്നു ക്ളാസ്.
ഉച്ചയ്ക്കു ക്ളാസ്സ് കഴിഞ്ഞു വന്നാൽ പിന്നെ വേറെ പണികൾ ഒന്നും ഇല്ല . ആദ്യത്തെ ആവേശത്തിന് കുറച്ചു പഠിത്തം ഒക്കെ നടന്നെങ്കിലും, പിന്നെ ഓരോരുത്തരായി കോളേജ്/ഹോസ്റ്റൽ ജീവിതം ആസ്വദിച്ച് തുടങ്ങി. ഹോസ്റ്റൽ മുറ്റത്തെ cricket കളിയും, ഷട്ടിൽ കളിയിലും തുടങ്ങി എവർഗ്രീൻ തുറുപ്പിലേക്ക് എത്തി നിൽക്കുന്ന കാലം.
അഭിജിത് (അവൻ ആണെന്ന് തോന്നുന്നു ) നമ്മടെ റൂമിൽ കയറി വന്നു .
"എടാ എല്ലാരും A റൂമിലേക്ക് വായോ ,ഒരു അത്യാവശ്യ കാര്യം ഉണ്ട് " അതും പറഞ്ഞു അവൻ ഓടി പോയി.
അങ്ങിനെ ഞങ്ങൾ എല്ലാവരും A റൂമിലേക്ക് എത്തി. അവിടെ ചെന്നപ്പോൾ കുറച്ചു പേർ ആവേശം മൂത്തു നിൽക്കുന്നുണ്ട് ബാക്കി എല്ലാരും നല്ല ഉറക്കം.
ഷമീറിക്ക "എന്താഡാ കാര്യം?"
അഭിജിത് "സനുവിന് ഒരു പണികൊടുക്കാം..അവൻ രാവിലെ ആറു മണിക്ക് എണീറ്റ് ഓടാൻ വേണ്ടി അലാം വച്ച് കിടപ്പുണ്ട് .. തണുപ്പത്ത് മൂന്നാർ തേയിലക്കാടിന്റെ ഇടയിൽ ഒക്കെ ഓടാൻ സൂപ്പർ ആണെന്ന് ഒക്കെ ആരോ അളിയനെ പറഞ്ഞു മൂപ്പിച്ചിട്ടുണ്ട് ..ഞങ്ങൾ അവന്റെ ക്‌ളോക്കിന്റെ ടൈം മാറ്റി. ഇപ്പൊ അടിക്കും, നിങ്ങളൊക്കെ ഒന്ന് സപ്പോർട്ട് ചെയ്യണം!"
ഒരുത്തനു പണി കൊടുക്കന്നതല്ലേ,സാരം ഇല്ല ..assignment പിന്നെ എഴുതാം !!
അങ്ങിനെ അലാം അടിച്ചു തുടങ്ങി .. എന്നിട്ടും അവൻ എണീക്കാൻ ഉള്ള ഭാവം ഒന്നും ഇല്ല.. പിന്നെ എല്ലാരും കൂടെ കുലുക്കി വിളിക്കാൻ തുടങ്ങി . "സനൂ ..സനൂ ..എണീക്കേട .. ഓടാൻ പോവണ്ടേ???"
അവസാനം ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന ഭാവത്തിൽ സനു എണീറ്റു ..ആരോ പറഞ്ഞു ഓടാൻ പോകുന്നതിനു മുന്നേ പല്ല് തേച്ചാൽ ഓടാൻ നല്ല fresh ആയിരിക്കും എന്ന് ..
അങ്ങിനെ സനു പേസ്റ്റ് ഒക്കെ എടുത്ത് , പല്ലു തേപ്പ് തുടങ്ങി ..അത് കണ്ട് ഞങ്ങളൊക്കെ അവിടെ അമർത്തി ചിരി തുടങ്ങി .. ഇതിനിടയിൽ കുറച്ചു പേര് അവനെ ഓരോന്ന് പറഞ്ഞു മൂപ്പിക്കുന്നും ഉണ്ട് ...
അങ്ങിനെ ആവേശം മൂത്തു സനു മങ്കികാപ് , sweater ഒക്കെ ഇട്ട് , അവന്റെ സ്വത സിദ്ധമായ ശൈലിയിൽ കൈയൊക്കെ മുന്നിലേക്ക് വീശി വർക്ക് ഔട്ട് ചെയ്യാൻ ഉള്ള രീതിയിൽ "ഹൊ ആറു മണിയായിട്ടും കട്ട ഇരുട്ടാണല്ലോ .. ഇതൊന്നു മാറിയിരുന്നേൽ ഓടി തകർക്കായിരുന്നു !"
ഇത് കേട്ടതും എല്ലാവരും കൂടെ കൂട്ട ചിരിയായി... പാവംസനുവിന് മാത്രം ഒന്നും മനസിലായില്ല!!
ആരോ പാവം തോന്നി പിന്നെ കാര്യം പറഞ്ഞതും അവന്റെ വായീന്ന് നല്ല പച്ചത്തെറി എല്ലാവരും കേട്ടു..
8-9 മണിയോടെ എല്ലാ ഡോറും അടച്ചു ഞങ്ങളെ 'പൂട്ടി' ഇടും .
മുൻവശത്ത് എല്ലാ റൂമിനും പ്രത്യേകം മരം കൊണ്ടുള്ള വാതിൽ ആണ് , പക്ഷെ പുറകിൽ എല്ലാ റൂമുകളും കണക്ട് ചെയ്ത് ഒരു മെസ് ഹാൾ ഉണ്ട് ,അതിന് ചുറ്റും glass ഇട്ട് മുഴുവൻ അടച്ചു വച്ചിട്ടുണ്ട്.
നാലുവർഷം കൊണ്ട് programming, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങൾ ഒന്നുംപഠിച്ചില്ലെങ്കിലും, ഹോസ്റ്റലിൽ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ താക്കോൽ ഇല്ലാതെ എങ്ങിനെ പൂട്ട് തുറക്കാം, എങ്ങിനെ പൂട്ടു പോലും തുറക്കാതെ ഡോർ തുറക്കാം, glass ഡോറിൽ നിന്ന് glass എങ്ങിനെ ഊരിമാറ്റാം , തിരിച്ചുവെക്കാം എന്നീ വിഷയങ്ങൾ ഞങ്ങളൊക്കെ Phd തന്നെ എടുത്തു... ഇക്കാര്യത്തിൽ പിള്ളേരുടെ 'research & innovations' കിടിലം ആണ് ...
രാത്രി ലോക്ക് തുറന്ന് , മതിൽ ചാടി തണുപ്പത്ത് നടന്ന് ടൗണിലെ തട്ട് കടയിൽ ചെന്ന് ചൂട് പൊറോട്ടയും ഗ്രേവിയും പിന്നെ ഓംലെറ്റും(വീട്ടിൽ നിന്ന് കാശു കിട്ടിയ ഉടനെ ആണേൽ ചിക്കൻ /കാട ഫ്രൈ) കഴിക്കുമ്പോൾ ഉള്ള ഒരു നിർവൃതി !!!തട്ട് കട ഫുഡിന്റെ ടേസ്റ്റ് ഒരിക്കലും മറക്കാൻപറ്റില്ല ..
ഇനി കടയിൽപോയില്ലേലും രാത്രി വെറുതെ സെമിത്തേരിയിൽ പോകുക, ഓജോ ബോർഡ് കളിച്ച് ആത്മാക്കളെ വിളിക്കുക .. അങ്ങിനെയും ചില കലാപരിപാടികൾ ...
പിന്നെ ചിലപ്പോഴൊക്കെ തണുപ്പത്ത് പള്ളിയുടെ സ്റ്റെപ്പിൽ പോയി ഇരിക്കും പള്ളി കുന്നിന്റെ മുകളിൽ ആയതു കൊണ്ട് ടൌൺ മുഴുവൻ കാണാം... കോടമഞ്ഞിൽമൂന്നാറിന്റെ സൗന്ദര്യം ഒത്തിരി കൂടും ..
ഒരു സുഖം ..ഒരു മനസുഖം !!
അതിന്റെ കൂട്ടത്തിൽ പുറകിലെ തേയില തോട്ടം വഴി GH ലേക്ക് പോകുന്ന വെള്ള ഉടുപ്പിട്ട മാലാഘമാരെ കമന്റ് അടിക്കലും കൂവലും ഒക്കെ ഒരു സൈഡ് ബിസിനസ് ആയി അതും. എന്നാണ് നാട്ടുകാർ കേറി നെരങ്ങുക എന്നറിയില്ല.
അതൊക്കെ കഴിയുമ്പോഴേക്കും എല്ലാവർക്കും വിശപ്പു തുടങ്ങും. മൂന്നാർ എത്തിയ ശേഷം പിള്ളേരുടെ മെറ്റബോളിസം അങ്ങട് കൂടി. രാത്രി ആണ് മെയിൻ.
രാത്രി മിക്കപ്പോഴും ചപ്പാത്തി /പൊറോട്ട വിത്ത് മുട്ട/വെജ്/ചിക്കൻ കറി ആണ് മെനു - രണ്ടു ചിക്കൻ പീസും, അൺലിമിറ്റഡ് ചാറും.
നോൺ വെജ് ആണേൽ പറയണ്ട.. പ്രാന്ത് ആണ് ..ഓരോരുത്തന്മാർ ഇരുപത്തിമൂന്ന് പൊറോട്ട/ചപ്പാത്തി ഒക്കെ കഴിച്ചു തീർക്കും (അമ്മച്ചിയാണേ തള്ളിയതല്ലാ. ഡൌട്ട് ഉണ്ടേൽ തോമസ് സാറിനെ വിളിച്ചു ചോദിച്ചാൽ മതി, വേറെ ആര് മറന്നാലും സാറ് മറന്ന് കാണൂലാ !) അതും കഴിഞ്ഞു ഉച്ചക്കത്തെ ചോറ് തീർക്കും ...
ഇനി അതും പോരാഞ്ഞിട്ട് രാവിലത്തെ ഇഡലി/ദോശയും പുളിച്ച സാമ്പാറും ബാക്കി ഉണ്ടേൽ അതും തീർക്കും ..
എന്നിട്ടും പോരാതെ bread പാക്കറ്റ് വരെ പൊട്ടിച്ചാലേ പലരുടേം വിശപ്പു തീരൂ. ഈ കഴിക്കുന്നവർമാർ ആരും തന്നെ തടിമാടൻ മാരൊന്നുംഅല്ല..
അന്നത്തെ നരിന്തു ചെക്കന്മാർ... ജിതേഷ്, വിമൽ , സജീഷ് അങ്ങിനെ പോകുന്നു കോമ്പറ്റിഷൻ വിന്നേഴ്സ് ...എന്തിന് ..ഈ ഞാൻ വരെ കഴിച്ചിട്ടുണ്ട് 16 ചപ്പാത്തി!
(ഇത്രയും കഴിച്ചിട്ട് പിന്നെയും രാത്രി തട്ട് കടയിൽ പോകുന്ന ടീമ്സും ഉണ്ട്. ഒരിക്കൽ രാത്രി ലേറ്റ് ആയി നാട്ടിൽ നിന്ന് വന്നപ്പോ ഹോസ്റ്റലിൽ നിന്ന് ഫുഡ് കിട്ടില്ലെന്ന് മനസിലായി . അത് കൊണ്ട് കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ട് പോയ ഫുഡിൻറെ കറി പാക്കറ്റ് അങ്ങിനെതന്നെ പ്രശാന്ത് വായിലേക്ക് കമിഴ്ത്തിയ സീൻ ഇപ്പോഴും മനസിലുണ്ട് .)
28, 56 അങ്ങിനെ പല വകഭേദങ്ങളിലും ഞങ്ങൾ പയറ്റി തെളിഞ്ഞു.
സ്വന്തം ചെവിയിൽ കുണുക്ക് കയറിയാലും അപ്പുറത്തു ഇരിക്കുന്നവന്റെ ചെവിയിലെ കുണുക്ക് ഇറക്കില്ലെന്ന വാശിയിൽ ഓണേഴ്സും തനിയും വിളിച്ചു തകർത്തു(കയ്യിൽ കൊള്ളാവുന്ന ഒരു ചീട്ടും ഇല്ലെങ്കിലും) ,കൂട്ടത്തിൽ കള്ളക്കളിയും!! കളിക്കുന്നവർക്കും കാണാൻ ഇരിക്കുന്നവർക്കും ഒരു പോലെ ആവേശം, സന്തോഷ് ഒക്കെ ആ ഏരിയയിൽ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട,ആകെ ഓളം ആണ് ! ചില ദിവസങ്ങളിൽ രാവിലെ ആറു മണിവരെ ഒക്കെ ഇരുന്ന് കളിച്ചിട്ടുണ്ട്.
ഒരു ദിവസം നമ്മുടെ Princi(pal) നേരത്തെ ചെക്കിങ് തുടങ്ങി.. മൂന്നു മുറിയിലും തകർത്തു ചീട്ടുകളി.. പഠിപ്പന്മാർ ഒഴിഞ്ഞ റൂമിൽ (D?) ഇരിപ്പും ഉണ്ട്.
ആദ്യത്തെ റൂമിൽ എത്തിയത് പിള്ളേർ നേരത്തെ തന്നെ കണ്ടു. അപ്പൊ തന്നെ ചടപടാന്ന് ചീട്ടൊക്കെ ഒളിപ്പിച്ചു ഒന്നും അറിയാത്ത മട്ടിൽ ഇരിപ്പായി .
Princi : "എന്താ ഇവിടെ പരിപാടി. ചീട്ടുകളി ആണോ?"
Sreejith : "ഏയ്, ഒന്നും ഇല്ല സാറേ.. ഞങ്ങൾ ലാബിന്റെ കാര്യം പറയുവായിരുന്നു"
Princi : "എന്നിട്ട് തന്റെ ചെവിയിൽ എന്താടോ ?"
sreejith ചെവിയിൽ തപ്പി നോക്കിയപ്പോ നേരത്തെ രണ്ട് ചെവിയിലും കുണുക്ക് വെച്ച ചീട്ട് അവിടെ ഉണ്ട് .. തിരക്കിൽ അതെടുത്ത് മാറ്റാൻ മറന്നു! അവൻ ഒരു ചമ്മിയ ചിരി ഒക്കെ ചിരിച്ച് അതെടുത്ത് മാറ്റി.
Princi : "ഉം ...ഇതൊന്നും ഇവിടെ വേണ്ട.." അതും പറഞ്ഞു അടുത്ത റൂമിലേക്ക് നടന്നു.
അടുത്ത റൂമിൽ എത്താറായപ്പോ അവിടെ ഭയങ്കര ബഹളം.. സന്തോഷ് ഒക്കെ അവിടെ ഉണ്ട്!
Princi പമ്മി പമ്മി നടന്ന് സന്തോഷിന്റെ പുറകിൽ എത്തി. അവൻ ആണേൽ രണ്ടു ചെവിയിലും കുണുക്കു കയറിയതിന്റെ കട്ട ടെൻഷൻ! പുള്ളി വന്നത് കണ്ടില്ല!
princi പതുക്കെ ചെന്ന് കൈയിട്ടു ചീട്ട് പിടിച്ച് വാങ്ങി...
അതോടെ സന്തോഷ് ചാടി എഴുന്നേറ്റു : "ഇടെടാ മൈ**** ചീട്ട് ... മനുഷ്യൻ എങ്ങിനെ തുറുപ്പിട്ടു വെട്ടും എന്ന് ടെൻഷൻ അടിച്ച് ഇരിക്കുമ്പോഴാ അവന്റെ ...."
മുഴുവനാക്കുന്നതിനെ മുന്നേ അവൻ ആളെ കണ്ടു "അയ്യോ!! സാറോ!" (ഇത് അവന്റെ ശബ്ദത്തിൽ പറഞ്ഞാലേ ആ പഞ്ച് വരൂ) അതോടെ റൂമിൽ കൂട്ടച്ചിരിയായി !!
പ്രിൻസിക്ക് എന്താ പറയേണ്ടത് എന്നറിയാത്ത അവസ്ഥ ആയി ..പുള്ളി അതോടെ പതുക്കെ പരിപാടി മതിയാക്കി തിരിച്ചു പോയി..
ബിജു സാറിന്റെ ആയിരുന്നു അടുത്ത ഊഴം. ഇതിന്റെ അടുത്ത ദിവസങ്ങളിലൊന്ന് ബിജു സാറും ഒളിച്ചും പാത്തും വന്നു ഒരുത്തന്റെ ചീട്ട് പിടിച്ച് വാങ്ങി (ആരാണെന്ന് ഓർമ്മ ഇല്ല).
എടുത്തു നോക്കിയപ്പോ ചീട്ടിൽ മൊത്തം തു*** പടം! പുളിക്കും എന്ത് പറയണം എന്നറിയാത്ത അവസ്ഥ!! "ഹി ഹി ഹി !! തന്റെ സ്ഥിരം ചിരിയും(ചമ്മിയ വെർഷൻ) ചിരിച്ച് ചീട്ട് തിരിച്ച് കൊടുത്ത് പാവം ആ ഏരിയ തന്നെ വിട്ടുപോയി ..
ഈ സംഭവങ്ങൾക്ക് ശേഷം സാറുമാരാരും ചീട്ടുകളിക്കുമ്പോൾ ഞങ്ങളെ ശല്യപ്പെടുത്താൻ ധൈര്യപ്പെട്ടിട്ടില്ല.
കറന്റ് പോകാറാകുമ്പോഴേക്കും എല്ലാവരും റെഡി ആയിരിക്കും.. A റൂമിന്റെ അടുത്താണ് സാറുമാരുടെ റൂമും, മാനേജരുടെ റൂമും.. അതിന്റെ ഒരാവേശം അവിടെ കൂടുതൽ ഉണ്ട് .മറ്റു റൂമിലുള്ളവരും ചിലപ്പോഴൊക്കെ കറന്റ് പോകുമ്പോൾ അവിടെ ചെല്ലാറുണ്ട്, ഒരോളത്തിന് !
കറന്റ് പോകുന്ന സെക്കൻഡിൽ കൂവൽ തുടങ്ങി...കൂവൽ എന്ന് പറഞ്ഞാൽ ഒന്നൊന്നര കൂവൽ ആണ് ..പല പല വെറൈറ്റിസ് ഉണ്ട് ..കുറുക്കന്റെ പോലെ ഓളി ഇടൽ, പട്ടി ,പൂച്ച, പശു, കാക്ക തുടങ്ങി ഭൂമിയിലെ ഒരുമാതിരി എല്ലാ വിധത്തിലും ഉള്ള ജീവികളുടേം ശബ്ദം ഹോസ്റ്റിൽ ഉടനീളം കേൾക്കാം ..കൂട്ടത്തിൽ തോമസ് സാറിനു പൂരപാട്ടും..ഒരാളേയും സൗണ്ട് കൊണ്ട് തിരിച്ചറിയാൻ പറ്റില്ല ...സന്തോഷിന്റെ ഒഴിച്ച് ....
ഈ സമയത്ത്കൂട്ടത്തിൽ ഒരുത്തന് ഒരു കലാപരിപാടി കൂടെ ഉണ്ട് .. ആരെങ്കിലും നടന്നു വരുന്നുണ്ടെങ്കിൽ അവൻ പുറകീന്ന് കെട്ടിപിടിക്കും .. പേടിപ്പിക്കാൻ!! ഇത്തവണയും അവൻ ഇരുട്ടത്ത് വാതിൽ കടന്ന് ഒരു നിഴൽ വരുന്നത് കണ്ടപ്പോ ഓടി ചെന്ന് കെട്ടി പിടിച്ചു.
നിഴൽ : "ആരാ അത് ?"
കെട്ടിപിടിത്തത്തിൽ നമ്മടെ പയ്യന് എന്തോ ഒരു പന്തികേട് ..ഇത് പരിചയമുള്ള ശരീരം അല്ല ..
അവൻ പറഞ്ഞു : " ഞാനാ........കരടി! " (കരടിമാമൻ എന്നുള്ളത് അവന്റെ ഇരട്ടപ്പേര് ആണ് , പക്ഷെ അവനത് പറഞ്ഞത് സ്വന്തം പേര് പറയുന്നത് പോലെ ആണ് )
നിഴൽ : "എന്ത് കരടിയോ? "
കരടിക്ക് അപകടം മണത്തു, principal!!! അവൻ ആ ഇരുട്ടത്ത് എങ്ങിനെയൊക്കെയോ ഓടി രക്ഷപെട്ടു!
പിന്നീടുള്ള ദിവസങ്ങളിൽ നമ്മുടെ ബാച്ചിൽ ഏറ്റവും ഫേമസ് ആയ ഡയലോഗ്കളിൽ ഒന്നാണ് "ഞാനാ...കരടി!"
ഞങ്ങൾടെ വാർഡനായ ഗ്രാഫിക്സ് സാറ് ഒരു പഴഞ്ചൻ അംബാസിഡർ വാങ്ങി. രാവിലെ മൂന്നാറിലെ തണുപ്പും, വണ്ടിയുടെ വയസ്സും കൊണ്ട് കാറ് മിക്കവാറും സ്റ്റാർട്ട് ആകില്ല. സാറുമാര് രണ്ടുപേരും കൂടെ കാറുമായി ഗുസ്തി കൂടുന്നത് കാണാൻ പിള്ളേർ അവിടെ നോക്കി നിൽക്കാറുണ്ട് ...ഇടയ്ക്ക് കാർ തള്ളാനും കൂടും ..(പുള്ളിക്ക് കല്യാണം ആലോചിക്കുന്ന ടൈം ആണെന്ന് പിന്നീട് അറിഞ്ഞു.. കാറ് തള്ളുന്ന ടൈമിൽ അവരെങ്ങാൻ കേറി വന്നിരുന്നെങ്കിൽ സീൻ പൊളിച്ചേനെ!). അതോടെ രാത്രി ഗാനമേളയിൽ ഈ പാട്ടു കൂടെ കൂടി.
ആ സമയത്താണ് internals ന്റെ മാർക്ക് വന്നത് ..ഗ്രാഫിക്സ്ന് ആൺപിള്ളേർക്ക് മാർക്ക് കുറവ് .. അതോടെ പിള്ളേര് മൊത്തം കലിപ്പായി, എങ്ങിനെ സാറിനു പണി കൊടുക്കാം എന്നതായി ചിന്ത! പല ഐഡിയകളും വന്നു, സീനിയർസ് ചെയ്ത പോലെ ഫുഡിൽ വിം കലക്കി കൊടുത്താലോ എന്നുവരെ ഐഡിയകൾ...
ഒരു ദിവസം സാറ് വീട്ടിൽ പോയ ദിവസം രാത്രി ആരോ അവരുടെ ബാത്റൂമിലെ ജനൽ തുറന്നു കൈയിട്ടു അതിലെ സാധനങ്ങൾ ഒക്കെ പുറത്തെടുത്തു..പേസ്റ്റ്, ഷേവിങ്ങ് cream അങ്ങിനെ ചില ഐറ്റംസ് ....നമ്മളൊക്കെ പുറത്തിറങ്ങി ചെന്നപ്പോ അവിടെ ഭയങ്കര പല്ല് തേയ്പ്പ് ..വല്ലപ്പോഴും മാത്രം പല്ല് തേക്കുന്ന ****വരെ പല്ല് തേക്കുന്നു..
സംഭവം വേറൊന്നുമല്ല ..പേസ്റ്റ് മാറ്റി അതിന് പകരം ഷേവിങ്ങ് cream നിറയ്ക്കുക ...ഒരു ചെറിയ പണി.... പിന്നെ ഞങ്ങൾക്ക് ഒന്നും വേസ്റ്റ് ആക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് പല്ലു തേച്ചു എന്നേ ഉള്ളൂ... അവസാനം എന്തായി എന്നറിയില്ല...സാറ് എടുത്തു തേച്ചോ ആവോ.. ഷേവിങ്ങ് ക്രീം അല്ലെ..കുഴപ്പമൊന്നുംപറ്റില്ലെന്ന് വിചാരിക്കുന്നു.. ഏതായാലും ഞങ്ങളുടെ കുരുത്തക്കേട് സാറുമാർ പൊറുക്കണമെന്നേ പറയാനുള്ളൂ.
വാൽകഷ്ണം: സൗകര്യങ്ങളിലും ഭക്ഷണത്തിലും അന്ന് പരാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ....പക്ഷെ ഇന്ന് ..ഒരിക്കൽകൂടി, ഒരു ദിവസം എങ്കിലും പഴയപോലെ അവിടെ ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹം എല്ലാവരുടേയും മനസ്സിൽ ബാക്കി!! തത്കാലം നിർത്തുന്നു...കഥകൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്....
-by Spring Valley Boyz '01
October 15, 2010
Spring Valley - നമ്മുടെ ആദ്യത്തെ കോളേജ് ഹോസ്റ്റൽ! കോട്ടൂരാൻ ജെപിസാറും മാനേജർ തോമസും ആണ് ഹോസ്റ്റൽ നടത്തിപ്പ് . മൂന്നാറിലെ ഏക മലയാളം തിയേറ്റർ priya തീയേറ്ററിനെ അഞ്ചു മുറികളുള്ള ഡോർമിറ്ററി ആക്കിമാറ്റിയിട്ടുണ്ട്. ഓരോ റൂമിലും മുപ്പത്തിരണ്ട് പേർക്കുള്ള ഡബിൾ ഡെക്കർകട്ടിലുകൾ.
അങ്ങിനെ CS, IT , EC മൂന്നു branch മിക്സ് ചെയ്ത A, B & C ഹോസ്റ്റൽ റൂമുകളിലും പഞ്ചായത്ത് ഓഫീസിലെ മൂന്നു ക്ളാസ് റൂമിലുമായി ഞങ്ങളുടെ കോളേജ് ജീവിതം തുടങ്ങി. രാവിലെ ഞങ്ങൾക്കും ഉച്ചയ്ക്ക് ഏക സീനിയർ ബാച്ചിനും ആയിരുന്നു ക്ളാസ്.
ഉച്ചയ്ക്കു ക്ളാസ്സ് കഴിഞ്ഞു വന്നാൽ പിന്നെ വേറെ പണികൾ ഒന്നും ഇല്ല . ആദ്യത്തെ ആവേശത്തിന് കുറച്ചു പഠിത്തം ഒക്കെ നടന്നെങ്കിലും, പിന്നെ ഓരോരുത്തരായി കോളേജ്/ഹോസ്റ്റൽ ജീവിതം ആസ്വദിച്ച് തുടങ്ങി. ഹോസ്റ്റൽ മുറ്റത്തെ cricket കളിയും, ഷട്ടിൽ കളിയിലും തുടങ്ങി എവർഗ്രീൻ തുറുപ്പിലേക്ക് എത്തി നിൽക്കുന്ന കാലം.
ഓപ്പറേഷൻ സനു
ഒരു ദിവസം രാത്രി പന്ത്രണ്ടു മണി ആയിക്കാണും ഞങ്ങൾ കുറച്ച് പേർ ചേർന്ന് assignment കോപ്പി അടി പരിപാടിയുമായി ഇരിക്കുന്നു .. ഡബിൾ ഡെക്കർ ന്റെ മുകളിലത്തെ നിലയിൽ ഞാനടക്കം കുറച്ചു പേരും, താഴെ കുറച്ചു പേരും ഉണ്ട് . അവിടെ ഇവിടെയായി തീവ്ര വാദി, പശു, കോഴികുഞ്ഞു, എട്ടുകാലി മമ്മൂഞ്ഞു, വരയാട് തുടങ്ങിയ ജീവികളും ചിതറിക്കിടന്ന് ഉറങ്ങുന്നുണ്ട് (ഇതൊക്കെ ഓരോ പേരുകൾ ആണ്). ജനലിന്റെ അഴികളിൽ പ്രാവുകളും തൂങ്ങികിടപ്പുണ്ട് (ഒരിക്കലെങ്കിലും ബോയ്സ് ഹോസ്റ്റൽ കണ്ടിട്ടുള്ളവർക്ക് ഇതെന്താണ് എന്ന് മനസിലാവും).അഭിജിത് (അവൻ ആണെന്ന് തോന്നുന്നു ) നമ്മടെ റൂമിൽ കയറി വന്നു .
"എടാ എല്ലാരും A റൂമിലേക്ക് വായോ ,ഒരു അത്യാവശ്യ കാര്യം ഉണ്ട് " അതും പറഞ്ഞു അവൻ ഓടി പോയി.
അങ്ങിനെ ഞങ്ങൾ എല്ലാവരും A റൂമിലേക്ക് എത്തി. അവിടെ ചെന്നപ്പോൾ കുറച്ചു പേർ ആവേശം മൂത്തു നിൽക്കുന്നുണ്ട് ബാക്കി എല്ലാരും നല്ല ഉറക്കം.
ഷമീറിക്ക "എന്താഡാ കാര്യം?"
അഭിജിത് "സനുവിന് ഒരു പണികൊടുക്കാം..അവൻ രാവിലെ ആറു മണിക്ക് എണീറ്റ് ഓടാൻ വേണ്ടി അലാം വച്ച് കിടപ്പുണ്ട് .. തണുപ്പത്ത് മൂന്നാർ തേയിലക്കാടിന്റെ ഇടയിൽ ഒക്കെ ഓടാൻ സൂപ്പർ ആണെന്ന് ഒക്കെ ആരോ അളിയനെ പറഞ്ഞു മൂപ്പിച്ചിട്ടുണ്ട് ..ഞങ്ങൾ അവന്റെ ക്‌ളോക്കിന്റെ ടൈം മാറ്റി. ഇപ്പൊ അടിക്കും, നിങ്ങളൊക്കെ ഒന്ന് സപ്പോർട്ട് ചെയ്യണം!"
ഒരുത്തനു പണി കൊടുക്കന്നതല്ലേ,സാരം ഇല്ല ..assignment പിന്നെ എഴുതാം !!
അങ്ങിനെ അലാം അടിച്ചു തുടങ്ങി .. എന്നിട്ടും അവൻ എണീക്കാൻ ഉള്ള ഭാവം ഒന്നും ഇല്ല.. പിന്നെ എല്ലാരും കൂടെ കുലുക്കി വിളിക്കാൻ തുടങ്ങി . "സനൂ ..സനൂ ..എണീക്കേട .. ഓടാൻ പോവണ്ടേ???"
അവസാനം ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന ഭാവത്തിൽ സനു എണീറ്റു ..ആരോ പറഞ്ഞു ഓടാൻ പോകുന്നതിനു മുന്നേ പല്ല് തേച്ചാൽ ഓടാൻ നല്ല fresh ആയിരിക്കും എന്ന് ..
അങ്ങിനെ സനു പേസ്റ്റ് ഒക്കെ എടുത്ത് , പല്ലു തേപ്പ് തുടങ്ങി ..അത് കണ്ട് ഞങ്ങളൊക്കെ അവിടെ അമർത്തി ചിരി തുടങ്ങി .. ഇതിനിടയിൽ കുറച്ചു പേര് അവനെ ഓരോന്ന് പറഞ്ഞു മൂപ്പിക്കുന്നും ഉണ്ട് ...
അങ്ങിനെ ആവേശം മൂത്തു സനു മങ്കികാപ് , sweater ഒക്കെ ഇട്ട് , അവന്റെ സ്വത സിദ്ധമായ ശൈലിയിൽ കൈയൊക്കെ മുന്നിലേക്ക് വീശി വർക്ക് ഔട്ട് ചെയ്യാൻ ഉള്ള രീതിയിൽ "ഹൊ ആറു മണിയായിട്ടും കട്ട ഇരുട്ടാണല്ലോ .. ഇതൊന്നു മാറിയിരുന്നേൽ ഓടി തകർക്കായിരുന്നു !"
ഇത് കേട്ടതും എല്ലാവരും കൂടെ കൂട്ട ചിരിയായി... പാവംസനുവിന് മാത്രം ഒന്നും മനസിലായില്ല!!
ആരോ പാവം തോന്നി പിന്നെ കാര്യം പറഞ്ഞതും അവന്റെ വായീന്ന് നല്ല പച്ചത്തെറി എല്ലാവരും കേട്ടു..
രാത്രി സഞ്ചാരികൾ
ഹോസ്റ്റലിൽ എല്ലാ ദിവസവും രാത്രി അറ്റെന്റൻസ് എടുക്കലും, പിന്നെ ഇടയ്ക്ക് ഓരോ റൌണ്ട് ചെക്കിങ്ങും ഉണ്ട് . മിക്കവാറും തോമസ് ആയിരിക്കും ..ഇടയ്ക്ക് വാർഡൻമാരായ സാറുമാരും(due to technical difficulties പേര് പറയുന്നില്ലാ) ,വല്ലപ്പോഴും principal സുരേഷ് സാറും..8-9 മണിയോടെ എല്ലാ ഡോറും അടച്ചു ഞങ്ങളെ 'പൂട്ടി' ഇടും .
മുൻവശത്ത് എല്ലാ റൂമിനും പ്രത്യേകം മരം കൊണ്ടുള്ള വാതിൽ ആണ് , പക്ഷെ പുറകിൽ എല്ലാ റൂമുകളും കണക്ട് ചെയ്ത് ഒരു മെസ് ഹാൾ ഉണ്ട് ,അതിന് ചുറ്റും glass ഇട്ട് മുഴുവൻ അടച്ചു വച്ചിട്ടുണ്ട്.
നാലുവർഷം കൊണ്ട് programming, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങൾ ഒന്നുംപഠിച്ചില്ലെങ്കിലും, ഹോസ്റ്റലിൽ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ താക്കോൽ ഇല്ലാതെ എങ്ങിനെ പൂട്ട് തുറക്കാം, എങ്ങിനെ പൂട്ടു പോലും തുറക്കാതെ ഡോർ തുറക്കാം, glass ഡോറിൽ നിന്ന് glass എങ്ങിനെ ഊരിമാറ്റാം , തിരിച്ചുവെക്കാം എന്നീ വിഷയങ്ങൾ ഞങ്ങളൊക്കെ Phd തന്നെ എടുത്തു... ഇക്കാര്യത്തിൽ പിള്ളേരുടെ 'research & innovations' കിടിലം ആണ് ...
രാത്രി ലോക്ക് തുറന്ന് , മതിൽ ചാടി തണുപ്പത്ത് നടന്ന് ടൗണിലെ തട്ട് കടയിൽ ചെന്ന് ചൂട് പൊറോട്ടയും ഗ്രേവിയും പിന്നെ ഓംലെറ്റും(വീട്ടിൽ നിന്ന് കാശു കിട്ടിയ ഉടനെ ആണേൽ ചിക്കൻ /കാട ഫ്രൈ) കഴിക്കുമ്പോൾ ഉള്ള ഒരു നിർവൃതി !!!തട്ട് കട ഫുഡിന്റെ ടേസ്റ്റ് ഒരിക്കലും മറക്കാൻപറ്റില്ല ..
ഇനി കടയിൽപോയില്ലേലും രാത്രി വെറുതെ സെമിത്തേരിയിൽ പോകുക, ഓജോ ബോർഡ് കളിച്ച് ആത്മാക്കളെ വിളിക്കുക .. അങ്ങിനെയും ചില കലാപരിപാടികൾ ...
പിന്നെ ചിലപ്പോഴൊക്കെ തണുപ്പത്ത് പള്ളിയുടെ സ്റ്റെപ്പിൽ പോയി ഇരിക്കും പള്ളി കുന്നിന്റെ മുകളിൽ ആയതു കൊണ്ട് ടൌൺ മുഴുവൻ കാണാം... കോടമഞ്ഞിൽമൂന്നാറിന്റെ സൗന്ദര്യം ഒത്തിരി കൂടും ..
ഒരു സുഖം ..ഒരു മനസുഖം !!
വിശപ്പിന്റെ വിളികൾ
വൈകുന്നേരം നാലു മണിക്ക് ചായയും, എണ്ണതോണിയിൽ മുക്കിയ ഉഴുന്ന് വടയും കഴിച്ച് പുറകിലെ വരാന്തയിൽ നിരത്തിയിട്ട ഡെസ്കിന്റെ മണ്ടയിൽ എല്ലാരും കൂടെ നിരന്നിരിക്കും. വടയിലെ എണ്ണ മൊത്തം പിഴിഞ്ഞ് കളഞ്ഞാലേ അത് വായിൽ വെക്കാൻ പറ്റൂ . മെസ് ഹാളിന്റെ ഇങ്ങേ അറ്റത്ത് ടീവിയിൽ വിക്രമിന്റെ "ഓ പോടു.." ഒക്കെ പാടി തകർക്കുന്നുണ്ടാകും ..അതിന്റെ കൂട്ടത്തിൽ പുറകിലെ തേയില തോട്ടം വഴി GH ലേക്ക് പോകുന്ന വെള്ള ഉടുപ്പിട്ട മാലാഘമാരെ കമന്റ് അടിക്കലും കൂവലും ഒക്കെ ഒരു സൈഡ് ബിസിനസ് ആയി അതും. എന്നാണ് നാട്ടുകാർ കേറി നെരങ്ങുക എന്നറിയില്ല.
അതൊക്കെ കഴിയുമ്പോഴേക്കും എല്ലാവർക്കും വിശപ്പു തുടങ്ങും. മൂന്നാർ എത്തിയ ശേഷം പിള്ളേരുടെ മെറ്റബോളിസം അങ്ങട് കൂടി. രാത്രി ആണ് മെയിൻ.
രാത്രി മിക്കപ്പോഴും ചപ്പാത്തി /പൊറോട്ട വിത്ത് മുട്ട/വെജ്/ചിക്കൻ കറി ആണ് മെനു - രണ്ടു ചിക്കൻ പീസും, അൺലിമിറ്റഡ് ചാറും.
നോൺ വെജ് ആണേൽ പറയണ്ട.. പ്രാന്ത് ആണ് ..ഓരോരുത്തന്മാർ ഇരുപത്തിമൂന്ന് പൊറോട്ട/ചപ്പാത്തി ഒക്കെ കഴിച്ചു തീർക്കും (അമ്മച്ചിയാണേ തള്ളിയതല്ലാ. ഡൌട്ട് ഉണ്ടേൽ തോമസ് സാറിനെ വിളിച്ചു ചോദിച്ചാൽ മതി, വേറെ ആര് മറന്നാലും സാറ് മറന്ന് കാണൂലാ !) അതും കഴിഞ്ഞു ഉച്ചക്കത്തെ ചോറ് തീർക്കും ...
ഇനി അതും പോരാഞ്ഞിട്ട് രാവിലത്തെ ഇഡലി/ദോശയും പുളിച്ച സാമ്പാറും ബാക്കി ഉണ്ടേൽ അതും തീർക്കും ..
എന്നിട്ടും പോരാതെ bread പാക്കറ്റ് വരെ പൊട്ടിച്ചാലേ പലരുടേം വിശപ്പു തീരൂ. ഈ കഴിക്കുന്നവർമാർ ആരും തന്നെ തടിമാടൻ മാരൊന്നുംഅല്ല..
അന്നത്തെ നരിന്തു ചെക്കന്മാർ... ജിതേഷ്, വിമൽ , സജീഷ് അങ്ങിനെ പോകുന്നു കോമ്പറ്റിഷൻ വിന്നേഴ്സ് ...എന്തിന് ..ഈ ഞാൻ വരെ കഴിച്ചിട്ടുണ്ട് 16 ചപ്പാത്തി!
(ഇത്രയും കഴിച്ചിട്ട് പിന്നെയും രാത്രി തട്ട് കടയിൽ പോകുന്ന ടീമ്സും ഉണ്ട്. ഒരിക്കൽ രാത്രി ലേറ്റ് ആയി നാട്ടിൽ നിന്ന് വന്നപ്പോ ഹോസ്റ്റലിൽ നിന്ന് ഫുഡ് കിട്ടില്ലെന്ന് മനസിലായി . അത് കൊണ്ട് കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ട് പോയ ഫുഡിൻറെ കറി പാക്കറ്റ് അങ്ങിനെതന്നെ പ്രശാന്ത് വായിലേക്ക് കമിഴ്ത്തിയ സീൻ ഇപ്പോഴും മനസിലുണ്ട് .)
കുണുക്ക് ഗുലാൻ!
ചീട്ടുകളി! അതാണ് ആസ്ഥാന വിനോദം.. റമ്മി,ബ്ള്ഫ് എന്നിങ്ങനെ തുടങ്ങിയ ചീട്ടുകളി, അവസാനം തുറുപ്പിൽ എത്തിയതോടെ ആവേശം അങ്ങ് കുരിശുമല കയറി...28, 56 അങ്ങിനെ പല വകഭേദങ്ങളിലും ഞങ്ങൾ പയറ്റി തെളിഞ്ഞു.
സ്വന്തം ചെവിയിൽ കുണുക്ക് കയറിയാലും അപ്പുറത്തു ഇരിക്കുന്നവന്റെ ചെവിയിലെ കുണുക്ക് ഇറക്കില്ലെന്ന വാശിയിൽ ഓണേഴ്സും തനിയും വിളിച്ചു തകർത്തു(കയ്യിൽ കൊള്ളാവുന്ന ഒരു ചീട്ടും ഇല്ലെങ്കിലും) ,കൂട്ടത്തിൽ കള്ളക്കളിയും!! കളിക്കുന്നവർക്കും കാണാൻ ഇരിക്കുന്നവർക്കും ഒരു പോലെ ആവേശം, സന്തോഷ് ഒക്കെ ആ ഏരിയയിൽ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട,ആകെ ഓളം ആണ് ! ചില ദിവസങ്ങളിൽ രാവിലെ ആറു മണിവരെ ഒക്കെ ഇരുന്ന് കളിച്ചിട്ടുണ്ട്.
ഒരു ദിവസം നമ്മുടെ Princi(pal) നേരത്തെ ചെക്കിങ് തുടങ്ങി.. മൂന്നു മുറിയിലും തകർത്തു ചീട്ടുകളി.. പഠിപ്പന്മാർ ഒഴിഞ്ഞ റൂമിൽ (D?) ഇരിപ്പും ഉണ്ട്.
ആദ്യത്തെ റൂമിൽ എത്തിയത് പിള്ളേർ നേരത്തെ തന്നെ കണ്ടു. അപ്പൊ തന്നെ ചടപടാന്ന് ചീട്ടൊക്കെ ഒളിപ്പിച്ചു ഒന്നും അറിയാത്ത മട്ടിൽ ഇരിപ്പായി .
Princi : "എന്താ ഇവിടെ പരിപാടി. ചീട്ടുകളി ആണോ?"
Sreejith : "ഏയ്, ഒന്നും ഇല്ല സാറേ.. ഞങ്ങൾ ലാബിന്റെ കാര്യം പറയുവായിരുന്നു"
Princi : "എന്നിട്ട് തന്റെ ചെവിയിൽ എന്താടോ ?"
sreejith ചെവിയിൽ തപ്പി നോക്കിയപ്പോ നേരത്തെ രണ്ട് ചെവിയിലും കുണുക്ക് വെച്ച ചീട്ട് അവിടെ ഉണ്ട് .. തിരക്കിൽ അതെടുത്ത് മാറ്റാൻ മറന്നു! അവൻ ഒരു ചമ്മിയ ചിരി ഒക്കെ ചിരിച്ച് അതെടുത്ത് മാറ്റി.
Princi : "ഉം ...ഇതൊന്നും ഇവിടെ വേണ്ട.." അതും പറഞ്ഞു അടുത്ത റൂമിലേക്ക് നടന്നു.
അടുത്ത റൂമിൽ എത്താറായപ്പോ അവിടെ ഭയങ്കര ബഹളം.. സന്തോഷ് ഒക്കെ അവിടെ ഉണ്ട്!
Princi പമ്മി പമ്മി നടന്ന് സന്തോഷിന്റെ പുറകിൽ എത്തി. അവൻ ആണേൽ രണ്ടു ചെവിയിലും കുണുക്കു കയറിയതിന്റെ കട്ട ടെൻഷൻ! പുള്ളി വന്നത് കണ്ടില്ല!
princi പതുക്കെ ചെന്ന് കൈയിട്ടു ചീട്ട് പിടിച്ച് വാങ്ങി...
അതോടെ സന്തോഷ് ചാടി എഴുന്നേറ്റു : "ഇടെടാ മൈ**** ചീട്ട് ... മനുഷ്യൻ എങ്ങിനെ തുറുപ്പിട്ടു വെട്ടും എന്ന് ടെൻഷൻ അടിച്ച് ഇരിക്കുമ്പോഴാ അവന്റെ ...."
മുഴുവനാക്കുന്നതിനെ മുന്നേ അവൻ ആളെ കണ്ടു "അയ്യോ!! സാറോ!" (ഇത് അവന്റെ ശബ്ദത്തിൽ പറഞ്ഞാലേ ആ പഞ്ച് വരൂ) അതോടെ റൂമിൽ കൂട്ടച്ചിരിയായി !!
പ്രിൻസിക്ക് എന്താ പറയേണ്ടത് എന്നറിയാത്ത അവസ്ഥ ആയി ..പുള്ളി അതോടെ പതുക്കെ പരിപാടി മതിയാക്കി തിരിച്ചു പോയി..
ബിജു സാറിന്റെ ആയിരുന്നു അടുത്ത ഊഴം. ഇതിന്റെ അടുത്ത ദിവസങ്ങളിലൊന്ന് ബിജു സാറും ഒളിച്ചും പാത്തും വന്നു ഒരുത്തന്റെ ചീട്ട് പിടിച്ച് വാങ്ങി (ആരാണെന്ന് ഓർമ്മ ഇല്ല).
എടുത്തു നോക്കിയപ്പോ ചീട്ടിൽ മൊത്തം തു*** പടം! പുളിക്കും എന്ത് പറയണം എന്നറിയാത്ത അവസ്ഥ!! "ഹി ഹി ഹി !! തന്റെ സ്ഥിരം ചിരിയും(ചമ്മിയ വെർഷൻ) ചിരിച്ച് ചീട്ട് തിരിച്ച് കൊടുത്ത് പാവം ആ ഏരിയ തന്നെ വിട്ടുപോയി ..
ഈ സംഭവങ്ങൾക്ക് ശേഷം സാറുമാരാരും ചീട്ടുകളിക്കുമ്പോൾ ഞങ്ങളെ ശല്യപ്പെടുത്താൻ ധൈര്യപ്പെട്ടിട്ടില്ല.
കുറുക്കന്മാരും കരടിയും
കറൻറ് പോയാൽ കൂവണം - ഞങ്ങൾ കോളേജ് പിള്ളേരുടെ മൗലിക അവകാശങ്ങളിൽ ഒന്ന്. ആ സമയത്ത് സ്ഥിരമായി പവർ കട്ട് ഉണ്ട് . ജനറേറ്റർ ഓൺ ചെയ്യാൻ സാധരണ കുറച്ചു സമയം വേണം, ആ ഗ്യാപ്പിൽ ആണ് കലാപരിപാടികൾ..കറന്റ് പോകാറാകുമ്പോഴേക്കും എല്ലാവരും റെഡി ആയിരിക്കും.. A റൂമിന്റെ അടുത്താണ് സാറുമാരുടെ റൂമും, മാനേജരുടെ റൂമും.. അതിന്റെ ഒരാവേശം അവിടെ കൂടുതൽ ഉണ്ട് .മറ്റു റൂമിലുള്ളവരും ചിലപ്പോഴൊക്കെ കറന്റ് പോകുമ്പോൾ അവിടെ ചെല്ലാറുണ്ട്, ഒരോളത്തിന് !
കറന്റ് പോകുന്ന സെക്കൻഡിൽ കൂവൽ തുടങ്ങി...കൂവൽ എന്ന് പറഞ്ഞാൽ ഒന്നൊന്നര കൂവൽ ആണ് ..പല പല വെറൈറ്റിസ് ഉണ്ട് ..കുറുക്കന്റെ പോലെ ഓളി ഇടൽ, പട്ടി ,പൂച്ച, പശു, കാക്ക തുടങ്ങി ഭൂമിയിലെ ഒരുമാതിരി എല്ലാ വിധത്തിലും ഉള്ള ജീവികളുടേം ശബ്ദം ഹോസ്റ്റിൽ ഉടനീളം കേൾക്കാം ..കൂട്ടത്തിൽ തോമസ് സാറിനു പൂരപാട്ടും..ഒരാളേയും സൗണ്ട് കൊണ്ട് തിരിച്ചറിയാൻ പറ്റില്ല ...സന്തോഷിന്റെ ഒഴിച്ച് ....
ഈ സമയത്ത്കൂട്ടത്തിൽ ഒരുത്തന് ഒരു കലാപരിപാടി കൂടെ ഉണ്ട് .. ആരെങ്കിലും നടന്നു വരുന്നുണ്ടെങ്കിൽ അവൻ പുറകീന്ന് കെട്ടിപിടിക്കും .. പേടിപ്പിക്കാൻ!! ഇത്തവണയും അവൻ ഇരുട്ടത്ത് വാതിൽ കടന്ന് ഒരു നിഴൽ വരുന്നത് കണ്ടപ്പോ ഓടി ചെന്ന് കെട്ടി പിടിച്ചു.
നിഴൽ : "ആരാ അത് ?"
കെട്ടിപിടിത്തത്തിൽ നമ്മടെ പയ്യന് എന്തോ ഒരു പന്തികേട് ..ഇത് പരിചയമുള്ള ശരീരം അല്ല ..
അവൻ പറഞ്ഞു : " ഞാനാ........കരടി! " (കരടിമാമൻ എന്നുള്ളത് അവന്റെ ഇരട്ടപ്പേര് ആണ് , പക്ഷെ അവനത് പറഞ്ഞത് സ്വന്തം പേര് പറയുന്നത് പോലെ ആണ് )
നിഴൽ : "എന്ത് കരടിയോ? "
കരടിക്ക് അപകടം മണത്തു, principal!!! അവൻ ആ ഇരുട്ടത്ത് എങ്ങിനെയൊക്കെയോ ഓടി രക്ഷപെട്ടു!
പിന്നീടുള്ള ദിവസങ്ങളിൽ നമ്മുടെ ബാച്ചിൽ ഏറ്റവും ഫേമസ് ആയ ഡയലോഗ്കളിൽ ഒന്നാണ് "ഞാനാ...കരടി!"
തള്ള് തള്ള് തല്ലിപ്പൊളി വണ്ടി
ഈ പാട്ട് രണ്ട് സാഹചര്യങ്ങളിൽ ആണ് ഞങ്ങൾ പാടിക്കൊണ്ടിരുന്നത് .. ഒന്ന് ഹോസ്റ്റലിലും, രണ്ടാമത്തേത് കോളേജ് ബസ് മലകേറുമ്പോഴും .. രണ്ടാമത്തേത് പിന്നീട് പറയാം..ഞങ്ങൾടെ വാർഡനായ ഗ്രാഫിക്സ് സാറ് ഒരു പഴഞ്ചൻ അംബാസിഡർ വാങ്ങി. രാവിലെ മൂന്നാറിലെ തണുപ്പും, വണ്ടിയുടെ വയസ്സും കൊണ്ട് കാറ് മിക്കവാറും സ്റ്റാർട്ട് ആകില്ല. സാറുമാര് രണ്ടുപേരും കൂടെ കാറുമായി ഗുസ്തി കൂടുന്നത് കാണാൻ പിള്ളേർ അവിടെ നോക്കി നിൽക്കാറുണ്ട് ...ഇടയ്ക്ക് കാർ തള്ളാനും കൂടും ..(പുള്ളിക്ക് കല്യാണം ആലോചിക്കുന്ന ടൈം ആണെന്ന് പിന്നീട് അറിഞ്ഞു.. കാറ് തള്ളുന്ന ടൈമിൽ അവരെങ്ങാൻ കേറി വന്നിരുന്നെങ്കിൽ സീൻ പൊളിച്ചേനെ!). അതോടെ രാത്രി ഗാനമേളയിൽ ഈ പാട്ടു കൂടെ കൂടി.