Friday, April 16, 2010

താരാട്ട് പാട്ട്

വെള്ളിയാഴ്ച 5  മണിയായപ്പോള്‍ ശരത് ഓഫീസില്‍ നിന്നും ഇറങ്ങി .
മൊബൈല്‍ എടുത്തു ഭാര്യയെ വിളിച്ചു.


"ഇവളെന്താ ഫോണ്‍ എടുക്കാത്തെ?? വീട്ടില്‍ പോണം.
 പെട്ടെന്ന് വാ എന്നൊക്കെ പറഞ്ഞിട്ട് അവള്‍ ഇതെവിടെ പോയി കിടക്കുന്നു..."
ഫോണ്‍ കട്ട്‌ ചെയ്ത് പോക്കറ്റില്‍ ഇട്ടു, കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.
"സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടേക്കാം ഇനി അതില്ലാതെ ഒരു കുറവ് വേണ്ട.."


ഇന്‍ഫോപാര്‍ക്ക് ഗേറ്റ് കടന്നപ്പോള്‍ അതാ നില്കുന്നു രമ്യ.
വണ്ടി ചവിട്ടി നിര്‍ത്തി 
"രമ്യ കയറിക്കോ.. വീട്ടിലേയ്ക് അല്ലേ.... ഞാന്‍ കൂനമ്മാവ് ഡ്രോപ്പ് ചെയ്യാം. "


രമ്യ "ആഹ്...ശരത്തോ...വേണ്ട..താങ്ക്സ്... ഞാനെ  ലക്ഷ്മിയെ വെയിറ്റ് ചെയ്യേണ്..
അവളിപ്പോ   വരും ..ഞങ്ങള് ബസില്‍ പൊയ്കോളാം.."


ശരത് "സാരമില്ല..എനിക്ക് പോയിട്ട് തിരക്കൊന്നും ഇല്ല..
ലക്ഷ്മിയും വരട്ടെ... നമുക്കൊരുമിച്ചു പോകാം...   "


("കാലന്‍... മാരണം ഒഴിഞ്ഞു പോകുന്നില്ലല്ലോ... ഇന്നത്തെ കാര്യം കട്ട പോക..."
മനസില്ലാ മനസോടെ അവള്‍ കയറി...)
*******************************************


7 .15  - ശരത് വീട്ടിലെത്തി..
അകത്തേക് കയറിയപ്പോള്‍ വീണ രണ്ടു വയസുള്ള മോളെയും അടുത്ത് ഇരുത്തി ഇരിക്കുന്നു.
"എടീ..വീട്ടില്‍ പോണം എന്ന് പറഞ്ഞിട്ട് നീ ഇത് വരെ റെഡി ആയില്ലേ?? "


അപ്പോള്‍  വീണ മെല്ലെ മോളെ എടുത്തു മടിയില്‍ ഇരുത്തി, മോളോട് കഥ പറയാന്‍ തുടങ്ങി
.........
"മോളെ... മോളുടെ അച്ച്ചനുണ്ടല്ലോ .... "


"ഇന്ന് കാര്‍ ഓടിച്ചു വരുമ്പോള്‍ ഒരു പെങ്കൊച്ചു നില്കുന്നു..."
"ഉടനെ കാര്‍ നിര്‍ത്തി  പറയേണ് - രമ്യ കയറിക്കോ... ഞാന്‍ കൂനമ്മാവില്‍  ഡ്രോപ്പ് ചെയ്യാം. "
"അപ്പൊ ആ കുട്ടി പറഞ്ഞു... ഞാന്‍ വരുന്നില്ല...ഞാന്‍ ബസില്‍  വന്നോളാം.."
"എന്നിട്ടും മോള്‍ടെ അച്ച്ചനുണ്ടോ വിടുന്നു ...
-------."


 ശരത് ആകെ തരിച്ചു നിന്നു...." ഇവളിതൊക്കെ എങ്ങനെ അറിഞ്ഞു..
കാറിനകത്ത്‌ വല്ല മൈക്രോഫോണും  ഉണ്ടായിരുന്നോ??? അതോ ആ കുലടകള്‍ ഒറ്റി കൊടുത്തോ ....."


"നിന്നോട് ഇതാര് പറഞ്ഞു????" ശരത് പതുക്കെ ചോദിച്ചു...


"ആ ഫോണ്‍ എടുത്തു നോക്ക് ...."


ശരത് ഫോണ്‍ എടുത്തു നോക്കി.
call summary : last call duration 00 :32:00.


"അവള്‍ മുഴുവന്‍ കേട്ടുകാണും .  ഇതെങ്ങനെ സംഭവിച്ചു??? കര്‍ത്താവേ ...സീറ്റ്‌ ബെല്‍റ്റ്‌.... അതിട്ടപ്പോ അറിയാതെ ഡയല്‍ ആയതാകും...എന്തൊക്കെ കേട്ടോ ആവൊ ..."
--------------


ഏതായാലും ശരത്തിന് പിന്നെ ഒരു മാസം വീട്ടില്‍ കയറാന്‍ പറ്റിയില്ല...

Friday, April 2, 2010

76 Acres.....


76 Acres!!!! Munnar.............. Wow......ഞാന്‍ ആകെ excited ആയി.....

എന്ട്രന്‍സ്
Repeater's ബാച്ചില്‍ PCThomas ന്‍റെ പട്ടാള ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുമ്പോളാണ് വേനല്‍ മഴ പോലെ മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നത്....
അങ്ങനെ കോളേജ്ന്‍റെ പ്രൊഫൈല്‍ എടുത്തു നോക്കുമ്പോള്‍ ...
Wow .... 76 ഏക്കര്‍ ക്യാമ്പസ്‌.....അതും മുന്നാര്‍ ...രക്ഷപെട്ടു ...
എന്നാല്‍ പിന്നെ അങ്ങോട്ട്‌ തന്നെ പോയേക്കാം ...

-----------------------------------------------------

രാത്രി കിടന്നിട്ട്ഉറക്കം വന്നില്ല..
എന്‍ട്രന്‍സ് എക്സാമില്‍ റാങ്ക് അഞ്ചക്കം തികച്ചു വാങ്ങിയത് കൊണ്ട് First round allotment കഴിഞ്ഞപ്പോള്‍ ഒരു കോളേജ് ന്റെയും പരിസരത്ത് പോലും എത്തിയില്ല..

ന്നിട്ടും ഒടുവില്‍ എഞ്ചിനീയറിംഗ് കോളേജ് എന്ന ആ സ്വപ്നം പൂവണിയാന്‍ പോകുന്നു ...
ജീവിതത്തില്‍ ആകെ കണ്ടിട്ടുള്ള കോളേജ് ക്രൈസ്റ്റ് ആണ് .
(പ്രീഡിഗ്രി അവിടെ അഡ്മിഷന്‍ ചോദിച്ചിട്ട് മാര്‍ക്ക്‌ കൂടുതല്‍ ആയതോണ്ട് അവന്മാര്‍ അഡ്മിഷന്‍ തന്നില്ല.. തോന്ന്യാസം.. ).

സംഭവം മുന്നാര്‍ കോളേജ് പുതി
യതാ ....
എന്നാലും എഞ്ചിനീയറിംഗ് കോളേജ് എന്നൊക്കെ പറയുമ്പോള്‍ മിനിമം ക്രൈസ്റ്റ് ഇന്‍റെ അത്രേലും ഇല്ലാതിരിക്കോ???

നിറയെ കെട്ടിടങ്ങള്‍...
ചുറ്റും മരങ്ങള്‍ ...പുല്‍ത്തകിടികള്‍ ...badminton court .. ക്രിക്കറ്റ്‌ ഗ്രൌണ്ട്...
വീടുകാരുടെ പഠിക്ക് ..പഠിക്ക് ...എന്ന് പറഞ്ഞുള്ള ശല്യമില്ല ...
ആകെ സീനിയേര്‍സ് എന്ന രാക്ഷസ പടയെ മാത്രം പേടിച്ചാല്‍ മതി...
ഹാ...ഓര്‍ക്കാന്‍ തന്നെ
എന്ത് സുഖം...

----------------------------------------------------

രാവിലെ തന്നെ  ആലുവയില്‍ നിന്നും ഞാനും അമ്മാവനും കൂടെ ബസ്‌ കയറി.
ഞാന്‍ വീണ്ടും കോളേജ് സ്വപ്നങ്ങളില്‍ മുഴുകി അങ്ങനെ ബസില്‍ ഇരിക്കുമ്പോള്‍ പുറകിലെ സീറ്റില്‍ നിന്നൊരു ശബ്ദം..
"എഞ്ചിനീയറിം
ഗ് കോളേജില്‍ ഇലേക്കാണോ ??"
തിരിഞ്ഞു നോക്കിയപ്പോള്‍ ഒരുത്തന്‍ സ്വെറ്റര്‍ ഉം മങ്കികാപും ഒക്കെ ഇട്ട് ഇരിക്കുന്നു ...

മെല്ലെ പുറത്തേക്കു തലയിട്ടു നോക്കി.. നല്ല വെയില്‍.. അതെ പകല്‍ തന്നെ...തെറ്റിയിട്ടില്ല...
അത്യാവശ്യം നല്ല ചൂടും ഉണ്ട്... മുന്നാര്‍ എത്താന്‍ ഇനിയും 3 മണിക്കൂര്‍ഉണ്ടെന്നാ കണ്ടക്ടര്‍ പറഞ്ഞെ..
"ഇവനെന്താ ഈ ചൂടത്ത് ഇതൊക്കെ ഇട്ടോണ്ടിരിക്കുന്നെ ?? " ഞാന്‍ മനസിലോര്‍ത്തു...

"അതെ.." പതുക്കെ മറുപടി പറഞ്ഞു...

"ഞാനും അങ്ങോട്ടാ...കോളേജില്‍ ചേരാന്‍.... "

"ഓ... എന്താ പേര് .." ഞാന്‍ ചോദിച്ചു..
"മാത്യു .."..

"മാത്യു എവിടന്നാ "

"ചൊവ്വയില്‍ നിന്ന് ..."

ചൊവ്വയോ...ദൈവമേ .....
വെറുതെ അല്ല ലവന്‍ ഈ ചൂടത്ത് സ്വെട്ടരും ഇട്ടോണ്ടിരിക്കുന്നെ....
ഈ അന്യഗ്രഹ ജീവികളുടെ കൂടെയാണോ ഞാന്‍ പഠിക്കാന്‍ പോകുന്നെ???
ഇതിനു മാത്രം എന്ത് പാപമാ ഞാന്‍ ചെയ്തെ???

ഞാന്‍ ആകെ അമ്പരന്നു നില്‍കുന്ന കണ്ടപ്പോള്‍ അമ്മാവന്
കാര്യം മനസിലായി..
പുള്ളി പതുക്കെ പറഞ്ഞു "എടാ...ചൊവ്വ എന്ന് പറയുന്നത് കണ്ണൂര്‍ ഉള്ള ഒരു സ്ഥലമാ..."

ഓഹ്... അങ്ങനെയാണോ ...പേടിച്ചു പോയി..
എന്നാലും ഏതു വിവരമില്ലാത്തവന്‍ ആണ് ചൊവ്വ എന്നൊക്കെ പേരിട്ടേ??

"മാത്യു എന്തിനാ സ്വെറ്റര്‍ ഒക്കെ ഇട്ടോണ്ടിരിക്കുന്നെ??" ഞാന്‍ ചോദിച്ചു..

"അല്ലാ...മുന്നാര്‍ ഭയങ്കര തണുപ്പ് ആണെന്നാ എല്ലാരും പറയുന്നേ.. അതോണ്ടാ.."


മനസ്സില്‍ ചോദിച്ചു "അതിനു ഇപ്പോളെ ഇതൊക്കെ വലിച്ചു കേറ്റണോ.. ഇവനൊക്കെ എവടന്ന് വരുന്നു...
ആ ചൊവ്വയില്‍ നിന്നല്ലേ.. അവിടെ ചിലപ്പോ അങ്ങിനൊക്കെ ആയിരിക്കും "
പക്ഷെ ഒന്നും പറഞ്ഞില്ല ..
ബസ്‌ അപ്പോളേക്കും മലകയറാന്‍ തുടങ്ങി ...
ഞാന്‍ വീണ്ടും കാനന ഭംഗിയിലെയ്ക് തിരിഞ്ഞു...

----

"ടൌണ്‍ എത്തി.. എഞ്ചിനീയറിംഗ് കോളേജില്‍ പോകേണ്ടവര്‍ ഇറങ്ങിക്കോ"
കണ്ടക്ടര്‍ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ മെല്ലെ മയക്കത്തില്‍ നിന്നും ഉണര്‍ന്നു...

ചുറ്റും നോക്കി ... മൂന്നാല് പെട്ടികടകള്‍ ഉണ്ട് ...ഒരു ബാങ്കും പിന്നെ ഒരു റിസോര്‍ട്ടും കാണാം ...
(8 വര്‍ഷം മുന്‍പാണ്‌..അന്ന് മുന്നാര്‍ ഇപ്പോളത്തെ അത്രയും ഇല്ല... )

"ഇതാണോ ടൌണ്‍ ??? ഇതിനെക്കാള്‍ ഭേദം ആനാപുഴ അഞ്ചങ്ങാടി ആണല്ലോടാ???" അമ്മാവന്‍ പറഞ്ഞു ...

ഞാന്‍ ദയനീയമായി നോക്കി..."ശവത്തില്‍ കുത്താതെ അമ്മാവാ .."

"നീ വാ... എന്തായാലും കോളേജില്‍ പോകാം.." ...വഴിയില്‍ കണ്ട ഒരു തമിഴനോട്‌ ഞങ്ങള്‍ വഴി ചോദിച്ചു..
"അന്ത പക്കം പോയാ മതി.. "അവന്‍ ഒരു ഇടവഴി കാണിച്ചു തന്നു...
അവന്‍ കാണിച്ച വഴിയിലൂടെ കുറച്ചു ദൂരം മുന്നിലേക്ക്‌ നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വഴി കാണാനില്ല ???? തമിഴന്‍ പണി പറ്റിചൂന്നാ തോന്നുന്നേ ...


വഴിയുടെ ഒരു സൈഡില്‍ ഒരു വീടും മറ്റേ സൈഡില്‍ ഒരു ചെറിയ ഇരു നില കെട്ടിടവും... ഇരു നില കെട്ടിടത്തിന്റെ മുന്‍പില്‍ ഒരു ambulance കിടപ്പുണ്ട്.
വീടിന്റെ മുന്നില്‍ കുറേപേര്‍ വിഷമിച്ചു കൂടി നില്പുണ്ട്..
ഏതെങ്കിലും മരണ വീട് ആകും ..പാവങ്ങള്‍..

"അയാള്‍ നമ്മളെ പറ്റിച്ചതാടാ...വാ നമുക്ക് വേറെ ആരോടെങ്കിലും വഴി ചോദിക്കാം"

"ചേട്ടാ... ഈ എഞ്ചിനീയറിംഗ് കോളേജ് ഇലെകുള്ള വഴി ഏതാ??"

അയാള്‍ "ആ ഇടതു വശത്ത് ഉള്ള ഇരുനില കെട്ടിടം കണ്ടോ?? അതാ കോളേജ് ..പുതിയ അഡ്മിഷന്‍ ആയിരിക്കും അല്ലെ..ആ വലതു വശത്തുള്ളതാ ഓഫീസ്.. ആ നില്കുന്നവരും അതിനു വന്നതാ..ഞാന്‍ അവിടത്തെ സ്റ്റാഫ്‌ ആണ് .. "

"അപ്പൊ കോളേജ് ന്റെ 76 Acre ??? " ഞാന്‍ ചോദിച്ചു..

"അതറിഞ്ഞില്ലേ ...അത് കുറെ ഉള്ളിലാ... പഴയ കെട്ടിടം ആദിവാസികള്‍ കയ്യേറി പൊളിച്ചു കളഞ്ഞു..
വേറെ സ്ഥലം ഇവിടെ അടുത്ത് എടുത്തു.ബില്‍ഡിംഗ്‌ പണി തുടങ്ങിയിട്ടുണ്ട് "

"ആ ആംബുലന്‍സ്??? " ഞാന്‍
വീണ്ടും ചോദിച്ചു ..അമ്മാവന്‍ : "കോളേജ് ബസ്‌ ആയിരിക്കുമെടാ....."

"ഹേയ്... ആ കെട്ടിടത്തിലെ താഴത്തെ നില പഞ്ചായത്ത് ഓഫീസ് ആണ് ...
പഞ്ചായത്തിന്റെ ആംബുലന്‍സ് ആണ് അവിടെ കിടക്കുന്നെ...
പിന്നെ പിള്ളേര്‍ അടിയുണ്ടാക്കുമ്പോള്‍ അവന്മാരെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ ഞങ്ങള്‍ക്ക് എളുപ്പവുമായി ..."


ഒരു നിമിഷം കൊണ്ട് എന്റെ മനസിലൂടെ ധൂം സിനിമയിലെ ഉദയ് ചോപ്രയെ പോലെ
ഒരു സീന്‍ കടന്നു പോയി..

ക്രിക്കറ്റ്‌ ഗ്രൌണ്ട് + badminton കോര്‍ട്ട് => പഞ്ചായത്തിന്റെ ഇത്തിരി മുറ്റം.പുല്‍ത്തകിടി => പൊട്ടിപൊളിഞ്ഞ ടാര്‍ റോഡ്‌.
മരങ്ങള്‍ക്ക് മാത്രം ഒരു ക്ഷാമവുമില്ല.... ഇഷ്ടംപോലെ യൂകാലിപ്ടുസ്....ചിറകൊടിഞ്ഞ കിനാവുകള്‍..........

പിന്നെ ഞങ്ങളും മെല്ലെ ആ "മരണ വീടിലേക്ക്‌" പങ്കു ചേര്‍ന്നു.....


***********************************


കുറിപ്പ്..
കാര്യം ഒരു
വര്‍ഷം ഞങ്ങള്‍ക്ക് ബില്‍ഡിംഗ്‌ ഇല്ലായിരുന്നെലും ...
അതിനു ശേഷം സ്വന്തം കെട്ടിടം പണിതു.. ടൌണില്‍ നിന്നും അകലെ അല്ലാതെ..
ഇന്ന് അത് കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളില്‍ ഒന്നാണ്..