വെള്ളിയാഴ്ച 5 മണിയായപ്പോള്‍ ശരത് ഓഫീസില്‍ നിന്നും ഇറങ്ങി .
മൊബൈല്‍ എടുത്തു ഭാര്യയെ വിളിച്ചു.
"ഇവളെന്താ ഫോണ്‍ എടുക്കാത്തെ?? വീട്ടില്‍ പോണം.
പെട്ടെന്ന് വാ എന്നൊക്കെ പറഞ്ഞിട്ട് അവള്‍ ഇതെവിടെ പോയി കിടക്കുന്നു..."
ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റില്‍ ഇട്ടു, കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
"സീറ്റ് ബെല്‍റ്റ് ഇട്ടേക്കാം ഇനി അതില്ലാതെ ഒരു കുറവ് വേണ്ട.."
ഇന്‍ഫോപാര്‍ക്ക് ഗേറ്റ് കടന്നപ്പോള്‍ അതാ നില്കുന്നു രമ്യ.
വണ്ടി ചവിട്ടി നിര്‍ത്തി
"രമ്യ കയറിക്കോ.. വീട്ടിലേയ്ക് അല്ലേ.... ഞാന്‍ കൂനമ്മാവ് ഡ്രോപ്പ് ചെയ്യാം. "
രമ്യ "ആഹ്...ശരത്തോ...വേണ്ട..താങ്ക്സ്... ഞാനെ ലക്ഷ്മിയെ വെയിറ്റ് ചെയ്യേണ്..
അവളിപ്പോ വരും ..ഞങ്ങള് ബസില്‍ പൊയ്കോളാം.."
ശരത് "സാരമില്ല..എനിക്ക് പോയിട്ട് തിരക്കൊന്നും ഇല്ല..
ലക്ഷ്മിയും വരട്ടെ... നമുക്കൊരുമിച്ചു പോകാം... "
("കാലന്‍... മാരണം ഒഴിഞ്ഞു പോകുന്നില്ലല്ലോ... ഇന്നത്തെ കാര്യം കട്ട പോക..."
മനസില്ലാ മനസോടെ അവള്‍ കയറി...)
*******************************************
7 .15 - ശരത് വീട്ടിലെത്തി..
അകത്തേക് കയറിയപ്പോള്‍ വീണ രണ്ടു വയസുള്ള മോളെയും അടുത്ത് ഇരുത്തി ഇരിക്കുന്നു.
"എടീ..വീട്ടില്‍ പോണം എന്ന് പറഞ്ഞിട്ട് നീ ഇത് വരെ റെഡി ആയില്ലേ?? "
അപ്പോള്‍ വീണ മെല്ലെ മോളെ എടുത്തു മടിയില്‍ ഇരുത്തി, മോളോട് കഥ പറയാന്‍ തുടങ്ങി
.........
"മോളെ... മോളുടെ അച്ച്ചനുണ്ടല്ലോ .... "
"ഇന്ന് കാര്‍ ഓടിച്ചു വരുമ്പോള്‍ ഒരു പെങ്കൊച്ചു നില്കുന്നു..."
"ഉടനെ കാര്‍ നിര്‍ത്തി പറയേണ് - രമ്യ കയറിക്കോ... ഞാന്‍ കൂനമ്മാവില്‍ ഡ്രോപ്പ് ചെയ്യാം. "
"അപ്പൊ ആ കുട്ടി പറഞ്ഞു... ഞാന്‍ വരുന്നില്ല...ഞാന്‍ ബസില്‍ വന്നോളാം.."
"എന്നിട്ടും മോള്‍ടെ അച്ച്ചനുണ്ടോ വിടുന്നു ...
-------."
ശരത് ആകെ തരിച്ചു നിന്നു...." ഇവളിതൊക്കെ എങ്ങനെ അറിഞ്ഞു..
കാറിനകത്ത് വല്ല മൈക്രോഫോണും ഉണ്ടായിരുന്നോ??? അതോ ആ കുലടകള്‍ ഒറ്റി കൊടുത്തോ ....."
"നിന്നോട് ഇതാര് പറഞ്ഞു????" ശരത് പതുക്കെ ചോദിച്ചു...
"ആ ഫോണ്‍ എടുത്തു നോക്ക് ...."
ശരത് ഫോണ്‍ എടുത്തു നോക്കി.
call summary : last call duration 00 :32:00.
"അവള്‍ മുഴുവന്‍ കേട്ടുകാണും . ഇതെങ്ങനെ സംഭവിച്ചു??? കര്‍ത്താവേ ...സീറ്റ് ബെല്‍റ്റ്.... അതിട്ടപ്പോ അറിയാതെ ഡയല്‍ ആയതാകും...എന്തൊക്കെ കേട്ടോ ആവൊ ..."
--------------
ഏതായാലും ശരത്തിന് പിന്നെ ഒരു മാസം വീട്ടില്‍ കയറാന്‍ പറ്റിയില്ല...
Subscribe to:
Post Comments (Atom)
eee sarathine nalla parichayam.. ithae vayi nokki swabhaavam thannae aanu ente room matinum. (oru wagon R owner)..
ReplyDeleteആളെ മനസിലായി നല്ല പൊക്കം ഉള്ള ഒരാളാണോ?
ReplyDeleteNee eppozhum jeevanodeyundo mone dinesa???
ReplyDelete