7th semലെ അവസാനത്തെ എക്സാമിന്റെ തലേന്ന് പതിവ് പോലെ combined study എന്ന രക്ഷാപ്രവര്‍ത്തനം അരങ്ങേറി കൊണ്ടിരിക്കുന്നു..
"എക്സാം 4 ദിവസത്തേക്ക് മാറ്റിവച്ചു.."ഹരി വന്നു പറഞ്ഞു..
കേട്ടപടി ഞാന്‍ ചോദിച്ചു "ങേ.. എന്തെ മാറ്റിയത്... ??? '
ഹരി : "ആ.. യൂനിവേര്‍സിടിയില്‍ എന്തോ പ്രശ്നം.."
ഉടനെ പ്രേം "പിന്നെ.. അവന്‍റെ ചോദ്യം കേട്ടാല്‍ തോന്നും എല്ലാം പഠിച്ചു മല മറിച്ചിട്ട് ഇരിക്കുവാണെന്ന് .. ഒന്ന് പോടേ.. വാ നമുക്ക് ക്രിക്കറ്റ് കളിക്കാം. "
എല്ലാരും എഴുന്നേറ്റു..ഞാനും ഷഫീക്കും സജിയും കൂടെ മെല്ലെ കുളിര്‍മയിലെയ്ക്ക് നടന്നു .അവിടെയാണ് ബാക്കി തല്ലിപൊളികള്‍ എല്ലാം താമസിക്കുന്നത്..
അവിടെ തുറുപ്പ് കളിയും പാരവെയ്പ്പും കൊണ്ടിരിക്കുമ്പോള്‍ ആണ്
"എന്നാല്‍ പിന്നെ നമുക്ക് ദേവികുളം ലേയ്കിലെക് പോകാം... "സജിയുടെതായിരുന്നു ഐഡിയ.... ഞങ്ങള്‍ക്കെല്ലാം ആ ഐഡിയ ഇഷ്ടപ്പെട്ടു..
അങ്ങനെ ഞങ്ങള്‍ എട്ടുപേര്‍ കടം വാങ്ങിയ 4 ബൈക്കില്‍ യാത്രയായി..(സജി, ഷഫീക്, സജീഷ്, പ്രശാന്ത് , PS , ജോര്‍ജ്, സനു പിന്നെ ഞാനും.. ) ഏകദേശം 10 Km ആണ് ദൂരം ..ദേവികുളം എത്തിയപ്പോള്‍ എല്ലാവരും വണ്ടി നിര്‍ത്തി..
"ഇനി എങ്ങോട്ടാ???" സജി...
സനു : "@##!$@ വഴിയൊന്നും അറിയാതെ പിന്നേ എന്തോ #$%###@ നാടാ ഞങ്ങളേം വിളിച്ചോണ്ട് വന്നത്.."
ഞങ്ങള്‍ പലരോടും ചോദിച്ചു..ആര്‍ക്കും വഴി അറിയില്ല.. എന്നാല്‍ പിന്നെ സ്ഥിരം സ്ഥലത്തേയ്ക് പോകാം..
lokhart gap അതാണ് ഞങ്ങളുടെ സ്ഥിരം സ്ഥലം... മഞ്ഞു മൂടിയ വൈകുന്നേരങ്ങളില്‍ ഇത്രയും മനോഹരമായ സ്ഥലം വേറെ ഇല്ല... പതിവ് പോലെ ഞങ്ങള്‍ കലുങ്കില്‍ കയറി ഇരിപ്പായി..
"എനിക്കൊരാഗ്രഹം.. ബൈക്ക് ഓടിച്ചു നോക്കണം.. " ചോഴന്റെതയിരുന്നു ആഗ്രഹം.
"PS വാടാ..നമുക്ക് കറങ്ങീട്ടു വരാം.. " അവന്‍ ചന്ദ്രുവിന്റെ കയ്യില്‍ നിന്നും വാങ്ങിയ 'സ്ക്രാംജെറ്റില്‍' വലിഞ്ഞു കയറി..
വേറെ നിവര്‍ത്തി ഇല്ലാത്തതുകൊണ്ട് PS ഉം പുറകിൽ കയറി..
PS അവനെ ബൈക്ക് സ്റ്റാര്‍ട്ട് ആക്കാനും ഗിയര്‍ ഇടാനുമൊക്കെ പഠിപ്പിച്ചു..മെല്ലെ ബൈക്ക് സ്റ്റാര്‍ട്ട് ആക്കി മുന്നോട്ടു എടുത്തതും അത് ചരിഞ്ഞു സൈഡില്‍ ലേക്ക് വീണു ....ഒപ്പം അവന്മാര്‍ രണ്ടും..
"കഴു*** മോനെ ... സൈക്കിള്‍ ചവിട്ടാന്‍ പോലും അറിയില്ലേ... എന്നിട്ടാണോഡാ ബൈക്ക് ഓടിക്കാന്‍ വരുന്നേ ." എഴുന്നെല്കാന്‍ പോലും നില്‍കാതെ PS സജീഷിനെ തെറി വിളിച്ചു...
ഞങ്ങള്‍ ചെന്നു രണ്ടിനേം പിടിച്ചു എണീപ്പിച്ചു.'
ആ വിളിയുടെ ആത്മാര്‍ത്ഥ മനസിലായത് കൊണ്ട് അടുത്തതായി ഓടിച്ചു നോക്കിയാലോ എന്ന ആഗ്രഹം ഞാന്‍ ഒതുക്കി.
പിന്നേം കുറെ നേരം കൂടെ ആ മഞ്ഞും ആസ്വദിച്ചു കൊണ്ടിരുന്നു..സമയം രാത്രി 8മണി കഴിഞ്ഞു... ആര്‍ക്കും മതിയായില്ല...
പ്രശാന്ത് : "ബോഡിമെട്ടു കൂടെ കണ്ടിട്ട് വരാം..ഇന്ന് നല്ല നിലാവും ഉണ്ട്....ആ മലമുകളില്‍ നിന്നു നോക്കിയാല്‍ തമിഴ്നാട് മൊത്തം കാണാം .. സെറ്റപ്പ് ആയിരിക്കും.. ".
എല്ലാരും അങ്ങോട്ടുമിങ്ങോട്ടും നോക്കി... ഏകദേശം 30km ഉണ്ട്..എന്നാല്‍ പിന്നെ അതെങ്കിലും കണ്ടിട്ട് വരാം..
എല്ലാവര്‍ക്കും താല്പര്യം ആയി...അങ്ങിനെ ആ രാത്രി ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി..
അതൊരു ഒടുക്കത്തെ യാത്രയായിരുന്നുവെന്നു ആരും പ്രതീക്ഷിച്ചില്ല... നല്ല നിലാവത്ത് മലനിരകളും കൊക്കകളും വളരെ വ്യക്തമായി തന്നെ കാണാം ..
പൂർണ്ണ ചന്ദ്രൻ കൂടെ ഉള്ള ദിവസം ആയിരുന്നു.
കുറച്ചു കൂടെ മുന്നിലേയ്ക് പോയപ്പോള്‍ ദൂരെ താഴ്വാരത്തില്‍ നിലാവില്‍ മുങ്ങി നില്‍കുന്ന വലിയ ഒരു തടാകം....
കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്ന്..
കിലോമീറ്ററുകള്‍ ഞങ്ങള്‍ ആ തടാകത്തിന്റെ ഭംഗി ആസ്വദിച്ചു വണ്ടി ഓടിച്ചു... ഒടുവില്‍ മലകളെല്ലാം ഇറങ്ങി താഴെ ഒരു ഡാമിന് അരികിലൂടെ കടന്നുപോയി - ആനയിറങ്ങല്‍ ഡാം..
പത്തു മണിയോട് അടുപ്പിച്ചു ഞങ്ങള്‍ പൂപ്പാറ എത്തി.. മുന്നാറില്‍ നിന്നും ഏകദേശം 30 km അകലെ..
അവിടെ നിന്നും ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോള്‍ അടുത്തവന്റെ ഐഡിയ..
"ഏതായാലും ഇവിടെ വരെ എത്തി എന്നാല്‍ പിന്നെ നമുക്ക് കൊടൈക്കനാല്‍ പോകാം "(കൂടെ ഉണ്ടായിരുന്ന എല്ലാഎണ്ണവും കിറുക്കന്‍മാര്‍ ആണ് .. ആരുടെ തലയിലാണ് ഉദിച്ചത് എന്ന് ഓര്‍മ്മയില്ല. )
എന്‍റെ ഉള്ളൊന്നു കത്തി... പാതിരാത്രി കൊക്കയില്‍ വീണു ചാവാനാണോ ഇവനൊക്കെ ആഗ്രഹം??? എന്‍റെയും സജിയുടെയും അക്കൗണ്ട്‌ഇല്‍ അന്ന് കുറച്ചു കാശ് ഉണ്ടായിരുന്നു...
അവിടെ ATM ഇല്‍ നിന്നും കാശ് എടുത്ത് പെട്രോള്‍ അടിച്ചു.. ഫുഡും കഴിച്ചു..
അപ്പോള്‍ ആണ് അടുത്ത പ്രശ്നം... രണ്ടു വണ്ടിയുടെ പേപ്പര്‍ ഒന്നും ഇല്ല ...കൊടൈക്കനാല്‍ പോകുമ്പോള്‍ തമിഴ്നാട് ചെക്ക്പോസ്റ്റ് കടക്കണം ..അത് കൊണ്ട് ഞങ്ങള്‍ റൂട്ട് ഒന്ന് മാറ്റി..
തേക്കടി.. ഇനിയും 85 Km ഉണ്ട്.. വീണ്ടും യാത്ര തുടങ്ങി.....
വഴിയിലാണേല്‍ നല്ല കൊക്കകളും കാടുകളും മാത്രം... വീട് പോയിട്ട് ഒരു ചെറിയ ഷെഡ് പോലും കാണാനില്ല ..
PS ആണ് ഞങ്ങളുടെ വണ്ടി ഓടിക്കുന്നത്... ആകെ വഴിയിലുള്ളത് വല്ലപ്പോഴും വരുന്ന ലോറികള്‍ മാത്രം ..
ഇടുങ്ങിയ വഴികളില്‍ അവന്‍ വളരെ കഷ്ടപ്പെട്ട് സൈഡ് കൊടുക്കുന്നു..
കുറെ ദൂരം കഴിഞ്ഞപ്പോള്‍ നല്ല കോട മഞ്ഞ്...ഒന്നും കാണാന്‍ വയ്യ..
വഴിയാണോ കുഴിയാണോ എന്നറിയാന്‍ പറ്റാത്ത റോഡും മലഞ്ചരിവുകളും... എല്ലാവരും യാത്ര പതുക്കെയാക്കി...
ഒരു വളവു കഴിഞ്ഞപ്പോള്‍ ഒരാളും ഒരു ബൈക്കും വീണുകിടക്കുന്നു..
"PS ... വണ്ടി നിര്‍ത്തെടാ... ദാ ആരോ വീണു കിടക്കുന്നു.. " ഞാന്‍ പറഞ്ഞു
"നമ്മുടെ പിള്ളേര്‍ അല്ല.. എതിരെ വന്ന ആരോ ആണ് ...അപ്പുറത്തെ സൈഡില്‍ ആണ് കിടക്കുന്നെ..വാ നോക്കാം.. " അവന്‍ വണ്ടി നിര്‍ത്തിയതും ഞാന്‍ ഓടിചെന്നു..
"സജീ നീയോ?????? നിങ്ങളെങ്ങനെ അപ്പുറത്തെ സൈഡില്‍ എത്തി?? സജീഷ് എവിടെ ???"
ഞാന്‍ അവനെ പിടിച്ചു എണീപ്പിച്ചു.. അപ്പോള്‍ സൈഡിലെ കുറ്റികാട്ടില്‍ ഒരു ഞരക്കം അതാ കിടക്കുന്നു... സജീഷ്. PS അവനെ പിടിച്ചു എണീപ്പിച്ചു..
"നിങ്ങളെങ്ങനെ അപ്പുറത്തെ സൈഡില്‍ വീണു??? വേറെ ആരോ ആണെന്ന് വിചാരിച്ചു ഞങ്ങള്‍ നിര്‍ത്താതെ പോയേനെ.. ".
അവര്‍ വീണതോടെ എല്ലാവര്‍ക്കും കുറച്ചു പേടി ഒക്കെ തോന്നി തുടങ്ങി...രാത്രി ഒരു മണിയോടടുപ്പിച്ച് ഞങ്ങള്‍ ഒരു ടൌണ്‍ എത്തി ..
കട്ടപ്പന.. യാത്ര 85KM പിന്നിട്ടു..
പ്രശാന്ത് : "മതി ..ഇനി ഇവിടെങ്ങാന്‍ റൂം കിട്ടുമോന്നു നോക്കാം ബാക്കി നമുക്ക് രാവിലെ പോകാം.. "
കുറച്ചു കറങ്ങിയെങ്കിലും ഒടുവില്‍ ഒരു ലോഡ്ജു കണ്ടു പിടിച്ചു.
"മക്കള്‍ എവിടെന്നാ??ഏതു വഴിയാ വന്നേ???" ലോഡ്ജിലെ ചേട്ടന്‍ ചോദിച്ചു..
"ഞങ്ങള്‍ മുന്നാറില്‍ നിന്നും വരുവാ ..പൂപ്പാറ വഴി " പ്രശാന്ത്.
"മുന്നാറില്‍ നിന്നോ...ഭാഗ്യായി.. നിങ്ങളിങ്ങു എത്തിയല്ലോ..സ്ഥിരം കാട്ടാന ഇറങ്ങുന്ന വഴിയാണ് .. ഇന്ന് രാവിലേം ഉണ്ടായിരുന്നു ഒറ്റയാന്‍..... കഴിഞ്ഞാഴ്ച ഒരുത്തനെ തട്ടിതെറിപ്പിക്കേം ചെയ്തതാ.."
ഞങ്ങളെല്ലാം നെഞ്ചത്ത് കൈവച്ചു തമ്മില്‍ തമ്മില്‍ നോക്കി .. ഒന്ന് വീണു എങ്കിലും അതിലും വലിയ അപകടത്തിന്റെ മുന്നില്‍ നിന്നാണ് രക്ഷപെട്ടത് എന്ന് അപ്പോളാണ് മനസിലായത്..
രാത്രി അവിടെ കിടന്നുറങ്ങി.. ഉടുതുണിക്ക് മറു തുണിയില്ല , പല്ലു തേക്കാനും ഒന്നും ഇല്ല .. ഇങ്ങനെ ഒക്കെ trip പോകുന്നതിന്റെ ത്രില്ല് വേറെ തന്നെ.
അതി രാവിലെ എഴുന്നേറ്റു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു...
8 മണിയോടെ കുമളി എത്തി.. ഇനി 5 km കൂടെയേ ഉള്ളൂ തേക്കടിയ്ക്."
കുമളിയില്‍ അല്ലേ നമ്മുടെ ലജ്ജുവിന്റെ വീട്.. നമുക്ക് മിസ്സിന്റെ വീട്ടില്‍ കയറീട്ട് പോകാം..മിസ്സിനേം കാണാം.. breakfast ഉം കഴിക്കാം ... എങ്ങനുണ്ട് ???" ജോര്‍ജ് ആയിരുന്നു താരം..
(ലജ്ജു എന്നത് മിസ്സുമാരെ പോലും വെറുതെ വിടാത്ത ചില കാപാലികന്മാര്‍ ഇട്ട പെറ്റ്നെയിം ആണ് ).
പ്രശാന്ത് : "നാലു ദിവസം കഴിഞ്ഞാല്‍ ഏതാ എക്സാം എന്നറിയാവോ?"..
ജോര്‍ജ് :"ANN" (Artificial Neural Networks)
പ്രശാന്ത് : "ലജ്ജു ഏതാ പഠിപ്പിക്കുന്നത് എന്നറിയോ ??"
ജോര്‍ജ് : "ഓ.. അത് ഞാന്‍ ഓര്‍ത്തില്ല..."
PS : "മിസ്സിനെ മാത്രമല്ല വല്ലപോലും പഠിപ്പിക്കുന്ന സബ്ജെക്റ്റ്ഉം ഓര്‍ക്കുന്നതു നല്ലതാ .."
എതായാലും മിസ്സിനെ വിളിച്ചു വഴി ചോദിച്ചു... ഞങ്ങള്‍ മിസ്സിന്റെ വീട്ടില്‍ എത്തി..
"എന്ത് അഹംകാരം ആണ് നിനക്കൊക്കെ??? യൂനിവേര്സിടി എക്സാം ഇന്‍റെ ഇടയില്‍ ടൂര്‍ നടക്കുന്നോ... അതും എന്‍റെ സബ്ജെക്റ്റ് ന്റെ തലേന്ന് എന്‍റെ വീട്ടില്‍ കയറിവരാന്‍... "
"എക്ഷാമിനു എങ്ങാന്‍ പൊട്ടിയാല്‍ ഒരുത്തനേം വച്ചേക്കില്ല.."
ചെന്നു കയറിയ പാടെ മിസ്സ് ചീത്തവിളിച്ചു... എങ്ങനെ വിളിക്കാതിരിക്കും??? ചില്ലറ പോക്രിത്തരം വല്ലോം ആണോ കാണിച്ചിരിക്കുന്നത്?? അതും ഫൈനല്‍ ഇയര്‍..
കൂട്ടത്തിലെ വേറൊരു പഞ്ചാര : " ഞങ്ങള്‍ ടൂര്‍ വന്നതൊന്നും അല്ലാ ...മിസ്സിന് പനി ആണെന്ന് കേട്ടപ്പോള്‍ കാണാന്‍ വന്നതാ..."
(പിന്നേ എന്തൊരു സ്നേഹം??.... ഇവന്‍ ഒരു കാലത്തും നന്നാവില്ല... )പക്ഷെ പാവം മിസ്സ്... ആദ്യം ചീത്ത വിളിച്ചെങ്കിലും പിന്നെ ഞങ്ങള്ക് ഫുഡും തന്നു..പിന്നെ തേക്കടിയില്‍ ബോട്ടിങ്ങിന് ടിക്കറ്റ് എടുക്കാന്‍ ഹെല്പും ചെയ്തു...രാവിലെ തേക്കടിയിലെ കറക്കം കഴിഞ്ഞു ഉച്ചയോടെ ഞങ്ങള്‍ മൂന്നാറിലേക്ക് തിരിച്ചു യാത്രയായി ...
------------------------------------------------------
അത് കൊണ്ടും trip അവസാനിച്ചില്ല... അതിന്റെ പിറ്റേന്ന് ഇത് പോലെ തന്നെ വേറൊന്ന് .. പാല് കാച്ചൽ + പൂയം കുട്ടി ..
രണ്ടു കാര്യങ്ങളായിരുന്നു ആ യാത്രയിലെ നഷ്ടം...
1.അന്ന് എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലായിരുന്നു..
2.എന്‍റെ കയ്യില്‍ ആയിരുന്നു ഏക ക്യാമറ.. അതില്‍ എടുത്ത ഒരു ഫോട്ടോ പോലും കിട്ടിയില്ല.... അതിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ തെറി കേട്ടത് .
സമര്‍പ്പണം: എന്നേക്കാള്‍ പ്രായം കൂടിയ ക്യാമറയ്ക്...

vendayirunnu
ReplyDelete