Sunday, July 25, 2010

നഷ്ടപ്പെട്ട ഹണിബീ

ഈ ചിത്രത്തില്‍ കാണുന്ന ചേട്ടന്‍റെ ഹണിബീ പൈന്‍ട് കളവു പോയി..
ഇന്നലെ രാത്രി മുണ്ടുടുത്ത് പഠിക്കുവാന്‍ വേണ്ടി ജിനോബാറിനു സമീപമുള്ള റോഡില്‍ കിടക്കുമ്പോള്‍ ആണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു...

അദ്ദേഹത്തെ വഴിയില്‍ നിന്നു മാറ്റി കിടത്തിയ ഒരു ബൈക്ക് യാത്രികന്‍റെ 'കറുത്ത കരങ്ങള്‍' ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്..
സംഭവത്തില്‍ 'വിമല്‍കുമാര്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തനും
പങ്കുള്ളതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്..

കാട്ടളന്മാരെ!!!
നിങ്ങള്ക്ക് ഇത്രയും കണ്ണില്‍ചോര ഇല്ലാതായി പോയല്ലോ??? 
പാവം... നട്ടുച്ചയ്ക് പൊരിവെയിലത്ത്‌ വന്നു കിടന്നു വിലപിക്കുന്നത് കണ്ടില്ലേ???






ചേട്ടന്‍റെ വീട്ടുകാര്‍ ഈ അപരാധം ക്ഷമിക്കുക

Wednesday, July 7, 2010

മഴത്തുള്ളികള്‍

ഈ വെളുപ്പാന്‍കാലത്ത് ഇതാരാ ഫോണ്‍ വിളിക്കുന്നെ???
ദേഷ്യത്തോടെ ഫോണെടുത്തു..

"മാഷെ, നേരം വെളുത്ത് മണി 11 ആയി. എഴുന്നേറ്റു വല്ലോം കഴിക്ക്..."

അപ്പുറത്ത് നിന്നും ഒരു പെണ്‍ശബ്ദം..  
കേട്ടു പരിചയമില്ലാത്ത സ്വരം. എന്‍റെ റുട്ടീന്‍ അറിയാവുന്നത് അമ്മയ്കും ചേച്ചിമാര്‍ക്കും ആണ്. അവരാരും അല്ല. പിന്നെ ഇതാരാണാവോ...
 ഉറക്കം disturb ആയതോര്‍ത്തു ദേഷ്യം വന്നു..
ആ ദേഷ്യത്തോടെ ചോദിച്ചു. "ഇതാരാ.."

"ചൂടാവാതെ ചേട്ടാ..ഒന്നോര്‍ത്തു നോക്ക്..വല്ല പരിചയവും ഉണ്ടോ എന്ന്.."
ഞാന്‍ പല പേരുകളും പറഞ്ഞു... അതൊന്നും അല്ല..

"എന്നാല്‍ പിന്നെ എനിക്കറിയില്ല!!" ദേഷ്യത്തോടെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

പിറ്റേ ദിവസവും അവള്‍ വിളിച്ചുണര്‍ത്തി...
പക്ഷെ ഇന്നലത്തെ എന്‍റെ ദേഷ്യം കണ്ടവള്‍ ഇന്ന് സ്വയം പരിചയപെടുത്തി..
ആളെ കണ്ടിട്ടില്ലെങ്കിലും പേര് കൊണ്ട് അവളെ എനിക്കറിയാമായിരുന്നു..

ആ വിളികള്‍ തുടര്‍ന്നു...
ആദ്യമൊക്കെ ശല്യമായി തോന്നി..
പിന്നെ പിന്നെ ആ ഫോണ്‍ കോളുകള്‍ക്കായി ഞാന്‍ കാത്തിരുന്നു.


'ഒരു സങ്കീര്‍ത്തനം പോലെ'യിലെ അന്നയെ കുറിച്ച് പറയാന്‍ അവള്‍ക് നൂറു നാവായിരുന്നു..
മഴയുടെ സംഗീതത്തെ അവള്‍ സ്നേഹിച്ചു.
തൂവാനത്തുമ്പികളിലെ മഴയെയും ക്ലാരയും പറ്റി അവള്‍ പറയാത്ത ദിവസങ്ങളില്ല..
കളഭചാര്‍ത്ത് അണിഞ്ഞ കണ്ണനെ(ഗുരുവായൂര്‍ അമ്പലം) അവള്‍ പ്രണയിച്ചു. 

ഒരിക്കല്‍ അവള്‍ ചോദിച്ചു..
"എന്നെങ്കിലും അറിയാതെ മുന്നില്‍ വന്നാല്‍ എന്നെ തിരിച്ചറിയുമോ"
ഇല്ലെന്നു പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങിനെ അറിയാന്‍???
"നമുക്ക് കാണേണ്ടേ??"
ഞാന്‍: "വേണം. എപ്പോള്‍??"

അവള്‍ ചിരിച്ചു.
"നിനക്ക് ജോലി കിട്ടുമ്പോള്‍ വയറു നിറയെ ഐസ്ക്രീം വാങ്ങി തരാം എന്ന് നിന്‍റെ അമ്മ പറഞ്ഞിട്ടുണ്ട്..അപ്പോള്‍ കാണാം..അല്ലെങ്കില്‍ നിന്‍റെ കല്യാണത്തിന് ".

കിളിരൂര്‍ പെണ്‍കുട്ടിയെകുറിച്ചോര്‍ത്തു വേദനിക്കുന്ന അവള്‍ എനിക്ക് എന്നും ഒരാശ്ചാര്യം തന്നെയായിരുന്നു.
മിഥിലജ എന്നപേരില്‍ കഥകളും, ലേഖനങ്ങളും എഴുതാറുണ്ട് എന്നവള്‍ രഹസ്യമായി എന്നോട് പറഞ്ഞു..

അതില്‍ അവള്‍ക് ഏറെ ഇഷ്ടം കിളിരൂര്‍ പെണ്‍കുട്ടിയുടെ വേദനയെ കുറിച്ചെഴുതിയ ലേഖനം ആയിരുന്നു ..
ഏറെ ചോദിച്ചു..പക്ഷെ  അവളുടെ സൃഷ്ടികള്‍ ഒന്ന് പോലും എനിക്ക് തന്നില്ല..

Journalist ആവുക എന്നതായിരുന്നു അവളുടെ  ഏറ്റവും വലിയ സ്വപ്നം.
പലപ്പോഴും അവളുടെ ചിന്തകള്‍ എനിക്ക് ഉള്‍ക്കൊള്ളാവുന്നതിനും മേലെ ആയിരുന്നു..  

ഒടുവില്‍ അവള്‍ ഒരു ന്യൂ ഇയര്‍  Greetings ഇന്‍റെ കൂടെ അവളുടെ ഏറ്റവും പ്രിയപ്പെട്ട ലേഖനം  എനിക്കയച്ചു തന്നു..
പക്ഷെ അതെന്‍റെ കയ്യില്‍ കിട്ടുന്നതിനു മുന്‍പേ ഞങ്ങള്‍ക്ക് ഇടയിലെ കണ്ണികള്‍ എങ്ങിനെയോ അറ്റുപോയി...

ജീവിതത്തിന്‍റെ തിരക്കുകളിലും complexകളിലും  ഒഴുകിയപ്പോള്‍  പതിയെ അവളെ മറന്നു..
*****************************************

കോരിച്ചൊരിയുന്ന കര്‍ക്കിടക മഴയില്‍ മൂടിപുതച്ചു കിടന്നുറങ്ങുമ്പോള്‍ ഭാര്യ വന്നു വിളിച്ചു..
"എഴുന്നേല്‍ക് മനുഷ്യാ... നേരം കുറെയായി.."
 പുതപ്പ് തല വഴി മൂടി പിന്നെയും കിടന്നപ്പോള്‍ അരികില്‍ മൊബൈല്‍ ബെല്ലടിച്ചു..

"ഹലോ.."
"മാഷെ, നേരം കുറെ ആയി. എഴുന്നേറ്റു വല്ലോം കഴിക്ക്..."

ഏഴുവര്‍ഷത്തിനു ശേഷം.....കുറച്ചു സമയം വേണ്ടി വന്നു ആ ശബ്ദം തിരിച്ചറിയാന്‍..
"ഇതെവിടെയാ.." ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

"ഇപ്പൊ ബംഗ്ലൂര്‍ ആണ്..  നിന്‍റെ നമ്പര്‍ കിട്ടിയപ്പോള്‍ ഒന്ന് വിളിച്ചു നോക്കിയതാ.. "
ആ സംസാരത്തിന് അപ്പോളും പഴയത് പോലെ തന്നെ ഒഴുക്ക് ഉണ്ടായിരുന്നു.
പക്ഷെ പഴയത് പോലെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഇടയില്‍ വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല.. 


സംസാരത്തിനിടയില്‍ ജനലിലൂടെ പുറത്തു നോക്കി... നല്ല മഴ..
മഴത്തുള്ളികളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അവളുടെ മുഖം വരച്ചെടുക്കാന്‍ ശ്രമിച്ചു ..
ഒരു വൃഥാ ശ്രമം..