Friday, September 4, 2020

മഴയില്‍ കൊഴിഞ്ഞ നീലകുറിഞ്ഞികൾ

2003-04  കാലഘട്ടം .. S5  സെമസ്റ്റർ  - മൂന്നാർ 

രാജേഷും  ഷഫീക്കും PPL പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു

പെട്ടെന്ന് രാജേഷ്‌ ചാടി എഴുന്നേറ്റു.. : "എനിക്ക് കുറെ കസിന്‍സ് ഉണ്ട്..."

ഷഫീക്ക് : "???"

രാജേഷ്‌ :   "കുറെപേര്‍ക്ക് എന്നേക്കാള്‍ പ്രായം കുറവാണ്."
                    "അതില്‍ കുറെ പെണ്‍പിള്ളേര്‍ ഉണ്ട്.. "

ഷഫീക്ക് (മനസ്സില്‍ ചോദിച്ചു): "അതിന്..."

രാജേഷ്‌ : "അതില്‍ ചിലര്‍ പ്രിയയെകളും കൊള്ളാം..."

(ഓഹോ അപ്പോ അതായിരുന്നു മനസിലിരിപ്പ് അല്ലെ???)

രാജേഷ്‌ :  കുറച്ചു നേരം കഴിഞ്ഞു ....
" ... കാണാന്‍ അത്ര ഭംഗിയില്ലേലും...... പ്രിയ വലിയ കുഴപ്പമില്ല അല്ലെ......."

ഷഫീക്ക് : "മനസിലായി... അസുഖം മനസിലായി.."

****************************************************
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം...

"പ്രിയയ്ക്ക് എന്നോട് പ്രണയം അല്ലേടാ!. "    എല്ലാവരും മെല്ലെ തല ഉയര്‍ത്തി നോക്കി.

സജി( കേട്ടത് ഒന്ന് കൂടെ ഉറപ്പിക്കാൻ) : "എന്താ...നീ പറഞ്ഞേ... ഞാന്‍ കേട്ടില്ല.."

രാജേഷ്‌ : "അവള്‍ക് ഈയിടെയായി എന്നോട് ഒരു ചായ്‌വ് ഉണ്ട്.
അവള്‍ക്ക് എന്നോട്പ്രണയം ആണെടാ .."..

ഞാന്‍ അടക്കം എല്ലാവരും മെല്ലെ ബുക്ക്‌ അടച്ചു..
university എക്സാം നടന്നു കൊണ്ടിരിക്കുന്ന സമയം.ബീനചേച്ചിയുടെ കൊച്ചിന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ ബോള്‍ കൊണ്ട് വീട് മുറ്റത്തെ ഇട്ടാവട്ടത്ത്‌ പതിവ് പോലെ ക്രിക്കറ്റ്‌ കളിയും കഴിഞ്ഞു വന്നു കുറച്ചു നേരം പഠിക്കാം എന്ന് പറഞ്ഞു ബുക്ക്‌ നിവര്തിയാതെ ഉള്ളൂ!!
അതിനിടയിലാ നേര്‍ച്ചകോഴി വന്നു എന്നെ കൊല്ല് എന്നെ കൊല്ല് എന്നും പറഞ്ഞോണ്ട് വന്നിരിക്കുന്നത് !!ഇനിയിപ്പോ ഇവനെ ഒരു വഴിയ്ക്ക് ആക്കാതെ എങ്ങനാ പഠിക്കുന്നെ??

ഞാന്‍ ഓര്‍ത്തു "കൊല്ലം കുറച്ചായി ഒരുമിച്ചു താമസിക്കാനും പഠിക്കാനും തുടങ്ങിയിട്ട് ...ഇതുവരെ ഇവന് ബുദ്ധി വച്ചില്ലേ..."

പണ്ടേ കൂട്ടത്തിലുള്ള എല്ലാവരും ഫ്രീ ആയി ഉപദേശം നല്‍കുന്ന കാര്യത്തിലും, പ്രണയം കുളം തോണ്ടുന്ന കാര്യത്തിലും ഭയങ്കര പുലികളാണ് .
പ്രത്യേകിച്ച് പ്രിയ ഫാൻസ്‌  association പ്രസിഡന്റും സെക്രട്ടറിയും...
അങ്ങനെ ഇപ്പൊ നമുക്ക് കിട്ടാത്ത മുന്തിരിങ്ങ ആരും തിന്നേണ്ട!!!

പ്രേം : "ശരിയാ.. ഞാന്‍ നിന്നോട് പറയണംന്ന് വിചാരിച്ചതായിരുന്നു . അന്ന് ഗോവയില്‍ പോയപ്പോ മുതല്‍ അവള്‍ എന്നോട് എപ്പോളും നിന്നെ കുറിച്ചാ സംസാരം..."(എന്താ അവന്റെ ഒരു ഭാവാഭിനയം!!! )
അത് കേട്ടതും രാജേഷിന്റെ മുഖം വിടര്‍ന്നു
ആണോ എന്താ പറഞ്ഞെ..." അതും പറഞ്ഞു ഡബിള്‍ decker ബെഡിന്റെ മുകളിലേക്ക് കയറി വന്നു ...
ഞാന്‍ സജിയുടെ മുഖത്തേക്ക് നോക്കി ...
എപ്പോഴത്തെയും പോലെ fraudന്റെ കണ്ണില്‍ ഇരയെ ഉന്നം പിടിച്ച കഴുകന്റെ കണ്ണുകളിലെ തിളക്കം കണ്ടു....
പിന്നെ അവിടെ കൂട്ടച്ചര്‍ച്ച ആയിരുന്നു .... ആവേശം കഴിഞ്ഞ ആഴ്ച
Sathyam കമ്പനിയുടെ GD യില്‍ കാന്നിചിരുന്നേല്‍ ഇവനൊക്കെ ഒരു ജോലി എങ്കിലും കിട്ടിയേനെ ...
അവസാനം എല്ലാവരും കൂടെ തീരുമാനത്തില്‍ എത്തി..
'പ്രിയയ്ക്ക് രാജേഷിനോട് പ്രണയം ആണ് .'
പാവം രാജേഷ്‌ ശുദ്ധന്‍ എല്ലാം വിശ്വസിച്ചു...

അന്ന് മുഴുവന്‍ കൂട്ടിലിട്ട വെരുകിനെ പോലെ നന്ടന്ന ശേഷം അവന്‍ തീരുമാനത്തിലെത്തി ...ഉള്ളിലെ പ്രണയം വെളിപ്പെടുത്തുക..

പിറ്റേന്ന് രാവിലെതന്നെ കുളിച്ചൊരുങ്ങി അളിയന്‍ മെല്ലെ പുറത്തിറങ്ങി(അതൊന്നും അളിയന് പതിവില്ലാത്തതാണ് ).
പുറകിലെ തോട്ടത്തില്‍ നിന്നും നല്ല ഭംഗിയുള്ള ഒരു പൂ പറിച്ചു...
ഭാവനയെ (ഞങ്ങളുടെ ചേച്ചിക്ക് അഞ്ചു വയസുള്ള ഒരു മകളുണ്ട് . അവളാണ്
ഭാവന ). കൂടെ കൂട്ടാന്‍ശ്രമിച്ചെങ്കിലും ചേച്ചി സമ്മതിച്ചില്ല
(hmmm അവന്റെ ഒരു ഐഡിയ ...)
തന്‍റെ passion start ചെയ്തു ..
(കുറിപ്പ് : മോനെ രാജേഷേ നീ പ്രിയയക് passion ഇഷ്ടമാണെന്നും അത് കൊണ്ടാണ്
നീ അത് വിറ്റ് യമഹാ വാങ്ങാത്തതെന്നും   എന്നോട് തള്ളിയ കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല കേട്ടോ..)

ഹോസ്റ്റല്‍ തുറക്കുന്ന സമയം രാജേഷ്‌ അതിന്റെ മുന്നിലുണ്ടായിരുന്നു...
സെക്യൂരിറ്റി : "ഉം ...എന്ത് വേണം ???"
അവന്‍ : "എനിക്ക് --ലെ പ്രിയയെ ഒന്ന് കാണണം .. assignment വാങ്ങാന്‍ വേണ്ടിട്ടാ ..."
സെക്യൂരിറ്റി നമ്മളീ assignment ഒക്കെ എത്ര കണ്ടതാ എന്നമട്ടില്‍ ഊക്ളിച്ച ഒരു ചിരി ചിരിച്ചു ഫോണ്‍ എടുത്തു വിളിച്ചു...

"എന്താ രാജേഷ്‌ ഇത്ര രാവിലെ??? " പ്രിയ വന്ന ഉടനെ ചോദിച്ചത് അതായിരുന്നു..

അവന്‍ ഒന്ന് പരുങ്ങി. "അല്ലാ എക്സാം ഒക്കെയായല്ലോ... പഠിത്തം എവിടെ വരെ ആയി???
പ്രിയ : " കുഴപ്പംല്ല... കുറച്ചൊക്കെ പഠിച്ചു..."
രാജേഷ്‌ : "എനിക്ക് കുറച്ചു സപ്പ്ളി ഒക്കെ ഉണ്ട്... അറിയാല്ലോ അല്ലെ.."
പ്രിയ : "ആണോ ..."
രാജേഷ്‌ : "എനിക്കീയിടെയായി ഒന്ന് പഠിക്കാന്‍ പറ്റുന്നില്ല..
ഇനി സെം ഒന്നും പഠിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.."

ഒന്നും മനസിലായില്ല...
അവള്‍ ചോദ്യഭാവത്തില്‍ നോക്കി... ????

രാജേഷ്‌ : "അതോണ്ടാ ഞാന്‍ നിന്നോട് പറയാം എന്ന് വച്ചത്...."
അവന്‍ കുറച്ചു നേരം നോക്കിയശേഷം നിഷ്കളങ്കമായ നോട്ടം നോക്കിയിട്ട് തുടര്‍ന്നു....
"കുറെ കാലമായി പറയ്ന്നം എന്ന് വിചാരിക്കുന്നു.. എനിക്ക് നിന്നെ ഇഷ്ടമാണ് ."
അവള്‍ ആകെ അമ്പരന്നു.

രാജേഷ്‌ : " പൂവ്‌ ഞാന്‍ ഇവിടെ വെയ്ക്കുന്നു.  എന്നെ ഇഷ്ടമാണെങ്കില്‍ നീ പൂവ് എടുക്കന്ണം."
എന്നിട്ട് അവന്‍ തിരിഞ്ഞു നടന്നു...

ഇവന് എന്ത് പറ്റി ??
പെണ്‍കുട്ടി എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്നു. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ മെല്ലെ തിരിഞ്ഞു നടന്നു..
നായകന് പിന്നെ confidence കൂടുതലായത്കാരണം തിരിഞ്ഞു നോക്കാന്‍ പോലും നിന്നില്ല..
...................................................

ബാക്കി പത്രം :
നായകന്‍ വൈകുന്നേരം ആരും അറിയാതെ വീണ്ടും ഹോസ്റ്റലില്‍ പോയി വാടിയ പൂവ് കണ്ടു നിരാശനായി മടങ്ങി.
ഞങ്ങള്‍ ഗുരുഭവന്റെ മുന്നില്‍ നില്‍കുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍ സ്റ്റൈലില്‍ മാനസ മൈനേ പാടി പാടി വരുന്നു..

പിറ്റേ ദിവസം പ്രിയ പറഞ്ഞു പൂവ് നല്ല 
ഭംഗിയുണ്ടായിരുന്നു ..
എങ്ങിനെയാ എടുക്കാ??? ( പിന്നെ അവള്‍ടെ ഒരു വിനയം!!!)

പ്രിയ ഫാന്‍സ് Association പ്രസിഡന്റിനും സെക്രട്ടറിക്കും പുതിയ മെംബെരിനെ കിട്ടിയതില്‍ പെരുത്ത്‌ സന്തോഷവുമായി...
അതുവരെ പരീക്ഷകളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വച്ച് കൊണ്ടിരുന്ന രാജേഷ്‌ ഇതവന്ന അഞ്ചു സപ്പ്ളിയുമായി ഞങ്ങളെ മുന്നില്‍ നിന്ന് നയിച്ചു...

Dated - 2010