ഗൂഗിള്‍ മാപ്സ് ഇത്ര വലിയ ഒരു സംഭവം ആണെന്നും അത് കൊണ്ട് കൊറേ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് എനിക്കിപ്പോഴാ മനസിലായത്..
അതിനു നിതാന്തമായതോ നമ്മുടെ വിനോദിന്‍റെ വഴിപ്രശ്നം. വിനോദ് ആണേല്‍ ഒരു ചെറിയ പ്രസ്ഥാനം തന്നെ ആണ്.
പുള്ളിയുടെ പറമ്പില്‍ കൂടെ അയല്‍കാര്‍ വഴി നടക്കാന്‍ തുടങ്ങിയത്രേ!
പുള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍
"അയ്..തോന്ന്യാസം.. അല്ലാതെ എന്തൂട്ടാ..പറയാ..
അപ്പറത്ത്......വേറെ വഴീള്ളപ്പാ.... മ്മടെ മുറ്റത്തൂടെ നടക്കണ്ട കാര്യല്ലില്ലാ... "
നേരാണ്... സ്വാഭാവികമായും നമ്മുടെ നായകനും വീട്ടുകാരും വേലികെട്ടി വഴിയടച്ചു.. പിന്നെ ഒരു ഗേറ്റ്ഉം വച്ചു..
ഒരു ദിവസം വൈകുന്നേരം റൂമില്‍ എത്തുമ്പോള്‍ പുള്ളി ഒരേ ബഹളം..ജെറിന്‍നോടാണ്..
അദേഹത്തിന്റെ ആത്മീയഗുരു സ്ഥാനം ഏറ്റെടുത്ത് ജെറിന്‍ പതിവ് സ്റ്റൈലില്‍ കസേരയില്‍ ചമ്മ്രം പിടിച്ചു ഇരിപ്പുണ്ട്('അയ്യപ്പന്‍ പോസ്' തന്നെ ;) ).
അരവിയാണേല്‍ 'കാസര്‍കോട്കാര്‍ക്ക് എന്താ ഈ വഴിയില്‍ കാര്യം' എന്ന മട്ടില്‍ ലാപ്ടോപിന്റെ വാല് ചെവിയില്‍ തിരുകി വച്ചോണ്ട് ഇരിക്കുന്നു..
ഞാന്‍ : "എന്ത് പറ്റി വിനോദെ.."
വിനോദ്: "നമ്മടെ ഗേറ്റ്ണ്ട് ലാ... ആ... കന്നാലീള്.... മുറിച്ചിട്ടു...."
ഞാന്‍: "ആണോ .. അതു ശരി.. എന്നിട്ട്... "
"എന്നിട്ടെന്താ... മ്മള് പോലീസീ കംബ്ലൈന്റ്റ് കൊടുത്തില്ല്യേ...
എന്നട്ടാ ഗേറ്റങ്ങട് പിന്ന്യേം പിടിപ്പിച്ച്..."
"ഇന്യവന്മാര് അതീ തൊട്ടാണ്ട്ണ്ടല്ലാ.. വിവര്റിയും..."
ഈ വേലി ചര്‍ച്ച തുടങ്ങീട്ടു കാലം കുറച്ചായി..
ഇനി നിന്നാല്‍ ബുദ്ധിമുട്ടാവും എന്ന് മനസിലായപ്പോള്‍ ഞാന്‍ പയ്യെ വലിഞ്ഞു..
പക്ഷെ ജെറിന്‍... നാട്ടാമ സ്റ്റൈലില്‍ പുള്ളിയെ ഉപദേശിക്കാന്‍ തുടങ്ങി.
എന്താന്നറിയില്ല... അങ്ങേര്‍ക്കു ഇപ്പൊ അതൊരു ആവേശമായി മാറീട്ടുണ്ട്..
കുറെ കഴിഞ്ഞപ്പോള്‍ നാട്ടാമ എന്തോ തീര്‍പ്പും കല്പിച്ചു പോയി കിടന്നുറങ്ങി.
-----------------------------------------------
"ജെറിനെ.... അത് പോയി.... "
പിറ്റേദിവസം രാവിലെ ഈ ഒച്ചപ്പാട് കേട്ടുകൊണ്ടായിരുന്നു ഞാന്‍ കണ്ണുതുറന്നത്.
ജെറിന്‍ : "എന്ത് പോയി??"
വിനോദ്: "ഗേറ്റ് ..പുത്യത് വച്ചതും അവന്മാര് മുറിച്ചോണ്ട് പോയി.."
(എന്താ പറയാ... ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയില്‍ ആയി ജെറിന്‍...
ഞാന്‍ മെല്ലെ പുതപ്പു തല വഴി മൂടി.. )
-----------------------------------------------
വൈകുന്നേരം കയറിവന്നപാടെ അരവിയോട് വിനോദ്
"അരവീ... നീ മറ്റേ ഗൂഗിള്‍ മാപ്പിന്‍റെ പ്രൊജക്റ്റ് ചെയ്തതല്ലേ.. അതെങ്ങിന്യാ.. ഫ്രീ ആണാ? "
അരവി : "അതെ. എന്താ നിങ്ങള്‍ടെ പ്രോജെക്ടില്‍ ചെയ്യാന്‍ പറഞ്ഞോ.."
കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം "അല്ലാ... എനിക്കൊരൂട്ടം ചെയ്യാനാ.."
"ഓ അത് ശരി.." അവന്‍ തിരിഞ്ഞിരുന്നു..
അരവിക്കപ്പോള്‍ പെട്ടെന്ന് എന്തോ ഒരു സംശയം തോന്നി വീണ്ടും ചോദിച്ചു..
"എന്തിനാ വിനോദ്..കള്ളനെ പിടിക്കാനാണോ??."
" ങ്ഹെ ...ങ്ഹാ.. "
അരവി: "എന്‍റെ മനുഷ്യാ..അതില്‍ കൊറേ കേട്ടിടോം കാടും ഒക്കെയേ കാണാന്‍ പറ്റൂ..
അല്ലാതെ ആളെ ഒന്നും കാണില്ല.."
വിനോദ്: "ഏയ്... അതൊന്നും അല്ലാ ...
ഞാനീ സിനിമേല് ഒക്കെ കണ്ടിട്ടുണ്ടല്ലാ...ആള്‍ക്കാര് ഓടുന്നത്.. ഒക്കെ ഇത് വഴി കണ്ടുപിടിക്കണത്. എങ്ങന്യേലും എനിക്കും അത് പോലെ ഒന്ന് ഉണ്ടാക്കണം.. "
അരവി വണ്ടര്‍ അടിച്ചു പോയി..
"നിങ്ങള്‍ ഇതിനി ആരോടും പറയാന്‍ നില്ക്കണ്ടാ.. നിങ്ങള്‍ക്കിത്രേം വിവരമുണ്ടെന്നു മുതലാളി എങ്ങാനും അറിഞ്ഞാല്‍ നിങ്ങളെ പിടിച്ചു കമ്പനീന്ന് പുറത്താക്കും.. കൂടെ താമസിക്കുന്നതിനു ഞങ്ങളേം.. "
"പിന്നെ ബില്‍ ഗേറ്റ്സും അറിയണ്ട ... അവര്‍ എങ്ങാനും അറിഞ്ഞാല്‍ ചെലപ്പോ അവര് നിങ്ങളെ പിടിച്ചു സിഇഓ ആക്കും..
എങ്ങനെ ഗൂഗിളിനെ തോല്‍പിക്കാം എന്നാലോചിച്ചു വിഷമിക്കുവാ അവര്.."
കഥയും കഥാപാത്രങ്ങളും സാങ്കല്പികം..
Wednesday, December 15, 2010
Sunday, July 25, 2010
നഷ്ടപ്പെട്ട ഹണിബീ
ഇന്നലെ രാത്രി മുണ്ടുടുത്ത് പഠിക്കുവാന്‍ വേണ്ടി ജിനോബാറിനു സമീപമുള്ള റോഡില്‍ കിടക്കുമ്പോള്‍ ആണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു...
അദ്ദേഹത്തെ വഴിയില്‍ നിന്നു മാറ്റി കിടത്തിയ ഒരു ബൈക്ക് യാത്രികന്‍റെ 'കറുത്ത കരങ്ങള്‍' ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്..
സംഭവത്തില്‍ 'വിമല്‍കുമാര്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തനും
പങ്കുള്ളതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്..
കാട്ടളന്മാരെ!!!
നിങ്ങള്ക്ക് ഇത്രയും കണ്ണില്‍ചോര ഇല്ലാതായി പോയല്ലോ???
പാവം... നട്ടുച്ചയ്ക് പൊരിവെയിലത്ത് വന്നു കിടന്നു വിലപിക്കുന്നത് കണ്ടില്ലേ???
ചേട്ടന്‍റെ വീട്ടുകാര്‍ ഈ അപരാധം ക്ഷമിക്കുക
Wednesday, July 7, 2010
മഴത്തുള്ളികള്‍
ഈ വെളുപ്പാന്‍കാലത്ത് ഇതാരാ ഫോണ്‍ വിളിക്കുന്നെ???
ദേഷ്യത്തോടെ ഫോണെടുത്തു..
"മാഷെ, നേരം വെളുത്ത് മണി 11 ആയി. എഴുന്നേറ്റു വല്ലോം കഴിക്ക്..."
അപ്പുറത്ത് നിന്നും ഒരു പെണ്‍ശബ്ദം..
കേട്ടു പരിചയമില്ലാത്ത സ്വരം. എന്‍റെ റുട്ടീന്‍ അറിയാവുന്നത് അമ്മയ്കും ചേച്ചിമാര്‍ക്കും ആണ്. അവരാരും അല്ല. പിന്നെ ഇതാരാണാവോ...
ഉറക്കം disturb ആയതോര്‍ത്തു ദേഷ്യം വന്നു..
ആ ദേഷ്യത്തോടെ ചോദിച്ചു. "ഇതാരാ.."
"ചൂടാവാതെ ചേട്ടാ..ഒന്നോര്‍ത്തു നോക്ക്..വല്ല പരിചയവും ഉണ്ടോ എന്ന്.."
ഞാന്‍ പല പേരുകളും പറഞ്ഞു... അതൊന്നും അല്ല..
"എന്നാല്‍ പിന്നെ എനിക്കറിയില്ല!!" ദേഷ്യത്തോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..
പിറ്റേ ദിവസവും അവള്‍ വിളിച്ചുണര്‍ത്തി...
പക്ഷെ ഇന്നലത്തെ എന്‍റെ ദേഷ്യം കണ്ടവള്‍ ഇന്ന് സ്വയം പരിചയപെടുത്തി..
ആളെ കണ്ടിട്ടില്ലെങ്കിലും പേര് കൊണ്ട് അവളെ എനിക്കറിയാമായിരുന്നു..
ആ വിളികള്‍ തുടര്‍ന്നു...
ആദ്യമൊക്കെ ശല്യമായി തോന്നി..
പിന്നെ പിന്നെ ആ ഫോണ്‍ കോളുകള്‍ക്കായി ഞാന്‍ കാത്തിരുന്നു.
'ഒരു സങ്കീര്‍ത്തനം പോലെ'യിലെ അന്നയെ കുറിച്ച് പറയാന്‍ അവള്‍ക് നൂറു നാവായിരുന്നു..
മഴയുടെ സംഗീതത്തെ അവള്‍ സ്നേഹിച്ചു.
തൂവാനത്തുമ്പികളിലെ മഴയെയും ക്ലാരയും പറ്റി അവള്‍ പറയാത്ത ദിവസങ്ങളില്ല..
കളഭചാര്‍ത്ത് അണിഞ്ഞ കണ്ണനെ(ഗുരുവായൂര്‍ അമ്പലം) അവള്‍ പ്രണയിച്ചു.
ഒരിക്കല്‍ അവള്‍ ചോദിച്ചു..
"എന്നെങ്കിലും അറിയാതെ മുന്നില്‍ വന്നാല്‍ എന്നെ തിരിച്ചറിയുമോ"
ഇല്ലെന്നു പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങിനെ അറിയാന്‍???
"നമുക്ക് കാണേണ്ടേ??"
ഞാന്‍: "വേണം. എപ്പോള്‍??"
അവള്‍ ചിരിച്ചു.
"നിനക്ക് ജോലി കിട്ടുമ്പോള്‍ വയറു നിറയെ ഐസ്ക്രീം വാങ്ങി തരാം എന്ന് നിന്‍റെ അമ്മ പറഞ്ഞിട്ടുണ്ട്..അപ്പോള്‍ കാണാം..അല്ലെങ്കില്‍ നിന്‍റെ കല്യാണത്തിന് ".
കിളിരൂര്‍ പെണ്‍കുട്ടിയെകുറിച്ചോര്‍ത്തു വേദനിക്കുന്ന അവള്‍ എനിക്ക് എന്നും ഒരാശ്ചാര്യം തന്നെയായിരുന്നു.
മിഥിലജ എന്നപേരില്‍ കഥകളും, ലേഖനങ്ങളും എഴുതാറുണ്ട് എന്നവള്‍ രഹസ്യമായി എന്നോട് പറഞ്ഞു..
അതില്‍ അവള്‍ക് ഏറെ ഇഷ്ടം കിളിരൂര്‍ പെണ്‍കുട്ടിയുടെ വേദനയെ കുറിച്ചെഴുതിയ ലേഖനം ആയിരുന്നു ..
ഏറെ ചോദിച്ചു..പക്ഷെ അവളുടെ സൃഷ്ടികള്‍ ഒന്ന് പോലും എനിക്ക് തന്നില്ല..
Journalist ആവുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്നം.
പലപ്പോഴും അവളുടെ ചിന്തകള്‍ എനിക്ക് ഉള്‍ക്കൊള്ളാവുന്നതിനും മേലെ ആയിരുന്നു..
ഒടുവില്‍ അവള്‍ ഒരു ന്യൂ ഇയര്‍ Greetings ഇന്‍റെ കൂടെ അവളുടെ ഏറ്റവും പ്രിയപ്പെട്ട ലേഖനം എനിക്കയച്ചു തന്നു..
പക്ഷെ അതെന്‍റെ കയ്യില്‍ കിട്ടുന്നതിനു മുന്‍പേ ഞങ്ങള്‍ക്ക് ഇടയിലെ കണ്ണികള്‍ എങ്ങിനെയോ അറ്റുപോയി...
ജീവിതത്തിന്‍റെ തിരക്കുകളിലും complexകളിലും ഒഴുകിയപ്പോള്‍ പതിയെ അവളെ മറന്നു..
*****************************************
കോരിച്ചൊരിയുന്ന കര്‍ക്കിടക മഴയില്‍ മൂടിപുതച്ചു കിടന്നുറങ്ങുമ്പോള്‍ ഭാര്യ വന്നു വിളിച്ചു..
"എഴുന്നേല്‍ക് മനുഷ്യാ... നേരം കുറെയായി.."
പുതപ്പ് തല വഴി മൂടി പിന്നെയും കിടന്നപ്പോള്‍ അരികില്‍ മൊബൈല്‍ ബെല്ലടിച്ചു..
"ഹലോ.."
"മാഷെ, നേരം കുറെ ആയി. എഴുന്നേറ്റു വല്ലോം കഴിക്ക്..."
ഏഴുവര്‍ഷത്തിനു ശേഷം.....കുറച്ചു സമയം വേണ്ടി വന്നു ആ ശബ്ദം തിരിച്ചറിയാന്‍..
"ഇതെവിടെയാ.." ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
"ഇപ്പൊ ബംഗ്ലൂര്‍ ആണ്.. നിന്‍റെ നമ്പര്‍ കിട്ടിയപ്പോള്‍ ഒന്ന് വിളിച്ചു നോക്കിയതാ.. "
ആ സംസാരത്തിന് അപ്പോളും പഴയത് പോലെ തന്നെ ഒഴുക്ക് ഉണ്ടായിരുന്നു.
പക്ഷെ പഴയത് പോലെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഇടയില്‍ വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല..
സംസാരത്തിനിടയില്‍ ജനലിലൂടെ പുറത്തു നോക്കി... നല്ല മഴ..
മഴത്തുള്ളികളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അവളുടെ മുഖം വരച്ചെടുക്കാന്‍ ശ്രമിച്ചു ..
ഒരു വൃഥാ ശ്രമം..

Saturday, June 12, 2010
തേക്കടി
7th semലെ അവസാനത്തെ എക്സാമിന്റെ തലേന്ന് പതിവ് പോലെ combined study എന്ന രക്ഷാപ്രവര്‍ത്തനം അരങ്ങേറി കൊണ്ടിരിക്കുന്നു..
"എക്സാം 4 ദിവസത്തേക്ക് മാറ്റിവച്ചു.."ഹരി വന്നു പറഞ്ഞു..
കേട്ടപടി ഞാന്‍ ചോദിച്ചു "ങേ.. എന്തെ മാറ്റിയത്... ??? '
ഹരി : "ആ.. യൂനിവേര്‍സിടിയില്‍ എന്തോ പ്രശ്നം.."
ഉടനെ പ്രേം "പിന്നെ.. അവന്‍റെ ചോദ്യം കേട്ടാല്‍ തോന്നും എല്ലാം പഠിച്ചു മല മറിച്ചിട്ട് ഇരിക്കുവാണെന്ന് .. ഒന്ന് പോടേ.. വാ നമുക്ക് ക്രിക്കറ്റ് കളിക്കാം. "
എല്ലാരും എഴുന്നേറ്റു..ഞാനും ഷഫീക്കും സജിയും കൂടെ മെല്ലെ കുളിര്‍മയിലെയ്ക്ക് നടന്നു .അവിടെയാണ് ബാക്കി തല്ലിപൊളികള്‍ എല്ലാം താമസിക്കുന്നത്..
അവിടെ തുറുപ്പ് കളിയും പാരവെയ്പ്പും കൊണ്ടിരിക്കുമ്പോള്‍ ആണ്
"എന്നാല്‍ പിന്നെ നമുക്ക് ദേവികുളം ലേയ്കിലെക് പോകാം... "സജിയുടെതായിരുന്നു ഐഡിയ.... ഞങ്ങള്‍ക്കെല്ലാം ആ ഐഡിയ ഇഷ്ടപ്പെട്ടു..
അങ്ങനെ ഞങ്ങള്‍ എട്ടുപേര്‍ കടം വാങ്ങിയ 4 ബൈക്കില്‍ യാത്രയായി..(സജി, ഷഫീക്, സജീഷ്, പ്രശാന്ത് , PS , ജോര്‍ജ്, സനു പിന്നെ ഞാനും.. ) ഏകദേശം 10 Km ആണ് ദൂരം ..ദേവികുളം എത്തിയപ്പോള്‍ എല്ലാവരും വണ്ടി നിര്‍ത്തി..
"ഇനി എങ്ങോട്ടാ???" സജി...
സനു : "@##!$@ വഴിയൊന്നും അറിയാതെ പിന്നേ എന്തോ #$%###@ നാടാ ഞങ്ങളേം വിളിച്ചോണ്ട് വന്നത്.."
ഞങ്ങള്‍ പലരോടും ചോദിച്ചു..ആര്‍ക്കും വഴി അറിയില്ല.. എന്നാല്‍ പിന്നെ സ്ഥിരം സ്ഥലത്തേയ്ക് പോകാം..
lokhart gap അതാണ് ഞങ്ങളുടെ സ്ഥിരം സ്ഥലം... മഞ്ഞു മൂടിയ വൈകുന്നേരങ്ങളില്‍ ഇത്രയും മനോഹരമായ സ്ഥലം വേറെ ഇല്ല... പതിവ് പോലെ ഞങ്ങള്‍ കലുങ്കില്‍ കയറി ഇരിപ്പായി..
"എനിക്കൊരാഗ്രഹം.. ബൈക്ക് ഓടിച്ചു നോക്കണം.. " ചോഴന്റെതയിരുന്നു ആഗ്രഹം.
"PS വാടാ..നമുക്ക് കറങ്ങീട്ടു വരാം.. " അവന്‍ ചന്ദ്രുവിന്റെ കയ്യില്‍ നിന്നും വാങ്ങിയ 'സ്ക്രാംജെറ്റില്‍' വലിഞ്ഞു കയറി..
വേറെ നിവര്‍ത്തി ഇല്ലാത്തതുകൊണ്ട് PS ഉം പുറകിൽ കയറി..
PS അവനെ ബൈക്ക് സ്റ്റാര്‍ട്ട് ആക്കാനും ഗിയര്‍ ഇടാനുമൊക്കെ പഠിപ്പിച്ചു..മെല്ലെ ബൈക്ക് സ്റ്റാര്‍ട്ട് ആക്കി മുന്നോട്ടു എടുത്തതും അത് ചരിഞ്ഞു സൈഡില്‍ ലേക്ക് വീണു ....ഒപ്പം അവന്മാര്‍ രണ്ടും..
"കഴു*** മോനെ ... സൈക്കിള്‍ ചവിട്ടാന്‍ പോലും അറിയില്ലേ... എന്നിട്ടാണോഡാ ബൈക്ക് ഓടിക്കാന്‍ വരുന്നേ ." എഴുന്നെല്കാന്‍ പോലും നില്‍കാതെ PS സജീഷിനെ തെറി വിളിച്ചു...
ഞങ്ങള്‍ ചെന്നു രണ്ടിനേം പിടിച്ചു എണീപ്പിച്ചു.'
ആ വിളിയുടെ ആത്മാര്‍ത്ഥ മനസിലായത് കൊണ്ട് അടുത്തതായി ഓടിച്ചു നോക്കിയാലോ എന്ന ആഗ്രഹം ഞാന്‍ ഒതുക്കി.
പിന്നേം കുറെ നേരം കൂടെ ആ മഞ്ഞും ആസ്വദിച്ചു കൊണ്ടിരുന്നു..സമയം രാത്രി 8മണി കഴിഞ്ഞു... ആര്‍ക്കും മതിയായില്ല...
പ്രശാന്ത് : "ബോഡിമെട്ടു കൂടെ കണ്ടിട്ട് വരാം..ഇന്ന് നല്ല നിലാവും ഉണ്ട്....ആ മലമുകളില്‍ നിന്നു നോക്കിയാല്‍ തമിഴ്നാട് മൊത്തം കാണാം .. സെറ്റപ്പ് ആയിരിക്കും.. ".
എല്ലാരും അങ്ങോട്ടുമിങ്ങോട്ടും നോക്കി... ഏകദേശം 30km ഉണ്ട്..എന്നാല്‍ പിന്നെ അതെങ്കിലും കണ്ടിട്ട് വരാം..
എല്ലാവര്‍ക്കും താല്പര്യം ആയി...അങ്ങിനെ ആ രാത്രി ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി..
അതൊരു ഒടുക്കത്തെ യാത്രയായിരുന്നുവെന്നു ആരും പ്രതീക്ഷിച്ചില്ല... നല്ല നിലാവത്ത് മലനിരകളും കൊക്കകളും വളരെ വ്യക്തമായി തന്നെ കാണാം ..
പൂർണ്ണ ചന്ദ്രൻ കൂടെ ഉള്ള ദിവസം ആയിരുന്നു.
കുറച്ചു കൂടെ മുന്നിലേയ്ക് പോയപ്പോള്‍ ദൂരെ താഴ്വാരത്തില്‍ നിലാവില്‍ മുങ്ങി നില്‍കുന്ന വലിയ ഒരു തടാകം....
കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്ന്..
കിലോമീറ്ററുകള്‍ ഞങ്ങള്‍ ആ തടാകത്തിന്റെ ഭംഗി ആസ്വദിച്ചു വണ്ടി ഓടിച്ചു... ഒടുവില്‍ മലകളെല്ലാം ഇറങ്ങി താഴെ ഒരു ഡാമിന് അരികിലൂടെ കടന്നുപോയി - ആനയിറങ്ങല്‍ ഡാം..
പത്തു മണിയോട് അടുപ്പിച്ചു ഞങ്ങള്‍ പൂപ്പാറ എത്തി.. മുന്നാറില്‍ നിന്നും ഏകദേശം 30 km അകലെ..
അവിടെ നിന്നും ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോള്‍ അടുത്തവന്റെ ഐഡിയ..
"ഏതായാലും ഇവിടെ വരെ എത്തി എന്നാല്‍ പിന്നെ നമുക്ക് കൊടൈക്കനാല്‍ പോകാം "(കൂടെ ഉണ്ടായിരുന്ന എല്ലാഎണ്ണവും കിറുക്കന്‍മാര്‍ ആണ് .. ആരുടെ തലയിലാണ് ഉദിച്ചത് എന്ന് ഓര്‍മ്മയില്ല. )
എന്‍റെ ഉള്ളൊന്നു കത്തി... പാതിരാത്രി കൊക്കയില്‍ വീണു ചാവാനാണോ ഇവനൊക്കെ ആഗ്രഹം??? എന്‍റെയും സജിയുടെയും അക്കൗണ്ട്‌ഇല്‍ അന്ന് കുറച്ചു കാശ് ഉണ്ടായിരുന്നു...
അവിടെ ATM ഇല്‍ നിന്നും കാശ് എടുത്ത് പെട്രോള്‍ അടിച്ചു.. ഫുഡും കഴിച്ചു..
അപ്പോള്‍ ആണ് അടുത്ത പ്രശ്നം... രണ്ടു വണ്ടിയുടെ പേപ്പര്‍ ഒന്നും ഇല്ല ...കൊടൈക്കനാല്‍ പോകുമ്പോള്‍ തമിഴ്നാട് ചെക്ക്പോസ്റ്റ് കടക്കണം ..അത് കൊണ്ട് ഞങ്ങള്‍ റൂട്ട് ഒന്ന് മാറ്റി..
തേക്കടി.. ഇനിയും 85 Km ഉണ്ട്.. വീണ്ടും യാത്ര തുടങ്ങി.....
വഴിയിലാണേല്‍ നല്ല കൊക്കകളും കാടുകളും മാത്രം... വീട് പോയിട്ട് ഒരു ചെറിയ ഷെഡ് പോലും കാണാനില്ല ..
PS ആണ് ഞങ്ങളുടെ വണ്ടി ഓടിക്കുന്നത്... ആകെ വഴിയിലുള്ളത് വല്ലപ്പോഴും വരുന്ന ലോറികള്‍ മാത്രം ..
ഇടുങ്ങിയ വഴികളില്‍ അവന്‍ വളരെ കഷ്ടപ്പെട്ട് സൈഡ് കൊടുക്കുന്നു..
കുറെ ദൂരം കഴിഞ്ഞപ്പോള്‍ നല്ല കോട മഞ്ഞ്...ഒന്നും കാണാന്‍ വയ്യ..
വഴിയാണോ കുഴിയാണോ എന്നറിയാന്‍ പറ്റാത്ത റോഡും മലഞ്ചരിവുകളും... എല്ലാവരും യാത്ര പതുക്കെയാക്കി...
ഒരു വളവു കഴിഞ്ഞപ്പോള്‍ ഒരാളും ഒരു ബൈക്കും വീണുകിടക്കുന്നു..
"PS ... വണ്ടി നിര്‍ത്തെടാ... ദാ ആരോ വീണു കിടക്കുന്നു.. " ഞാന്‍ പറഞ്ഞു
"നമ്മുടെ പിള്ളേര്‍ അല്ല.. എതിരെ വന്ന ആരോ ആണ് ...അപ്പുറത്തെ സൈഡില്‍ ആണ് കിടക്കുന്നെ..വാ നോക്കാം.. " അവന്‍ വണ്ടി നിര്‍ത്തിയതും ഞാന്‍ ഓടിചെന്നു..
"സജീ നീയോ?????? നിങ്ങളെങ്ങനെ അപ്പുറത്തെ സൈഡില്‍ എത്തി?? സജീഷ് എവിടെ ???"
ഞാന്‍ അവനെ പിടിച്ചു എണീപ്പിച്ചു.. അപ്പോള്‍ സൈഡിലെ കുറ്റികാട്ടില്‍ ഒരു ഞരക്കം അതാ കിടക്കുന്നു... സജീഷ്. PS അവനെ പിടിച്ചു എണീപ്പിച്ചു..
"നിങ്ങളെങ്ങനെ അപ്പുറത്തെ സൈഡില്‍ വീണു??? വേറെ ആരോ ആണെന്ന് വിചാരിച്ചു ഞങ്ങള്‍ നിര്‍ത്താതെ പോയേനെ.. ".
അവര്‍ വീണതോടെ എല്ലാവര്‍ക്കും കുറച്ചു പേടി ഒക്കെ തോന്നി തുടങ്ങി...രാത്രി ഒരു മണിയോടടുപ്പിച്ച് ഞങ്ങള്‍ ഒരു ടൌണ്‍ എത്തി ..
കട്ടപ്പന.. യാത്ര 85KM പിന്നിട്ടു..
പ്രശാന്ത് : "മതി ..ഇനി ഇവിടെങ്ങാന്‍ റൂം കിട്ടുമോന്നു നോക്കാം ബാക്കി നമുക്ക് രാവിലെ പോകാം.. "
കുറച്ചു കറങ്ങിയെങ്കിലും ഒടുവില്‍ ഒരു ലോഡ്ജു കണ്ടു പിടിച്ചു.
"മക്കള്‍ എവിടെന്നാ??ഏതു വഴിയാ വന്നേ???" ലോഡ്ജിലെ ചേട്ടന്‍ ചോദിച്ചു..
"ഞങ്ങള്‍ മുന്നാറില്‍ നിന്നും വരുവാ ..പൂപ്പാറ വഴി " പ്രശാന്ത്.
"മുന്നാറില്‍ നിന്നോ...ഭാഗ്യായി.. നിങ്ങളിങ്ങു എത്തിയല്ലോ..സ്ഥിരം കാട്ടാന ഇറങ്ങുന്ന വഴിയാണ് .. ഇന്ന് രാവിലേം ഉണ്ടായിരുന്നു ഒറ്റയാന്‍..... കഴിഞ്ഞാഴ്ച ഒരുത്തനെ തട്ടിതെറിപ്പിക്കേം ചെയ്തതാ.."
ഞങ്ങളെല്ലാം നെഞ്ചത്ത് കൈവച്ചു തമ്മില്‍ തമ്മില്‍ നോക്കി .. ഒന്ന് വീണു എങ്കിലും അതിലും വലിയ അപകടത്തിന്റെ മുന്നില്‍ നിന്നാണ് രക്ഷപെട്ടത് എന്ന് അപ്പോളാണ് മനസിലായത്..
രാത്രി അവിടെ കിടന്നുറങ്ങി.. ഉടുതുണിക്ക് മറു തുണിയില്ല , പല്ലു തേക്കാനും ഒന്നും ഇല്ല .. ഇങ്ങനെ ഒക്കെ trip പോകുന്നതിന്റെ ത്രില്ല് വേറെ തന്നെ.
അതി രാവിലെ എഴുന്നേറ്റു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു...
8 മണിയോടെ കുമളി എത്തി.. ഇനി 5 km കൂടെയേ ഉള്ളൂ തേക്കടിയ്ക്."
കുമളിയില്‍ അല്ലേ നമ്മുടെ ലജ്ജുവിന്റെ വീട്.. നമുക്ക് മിസ്സിന്റെ വീട്ടില്‍ കയറീട്ട് പോകാം..മിസ്സിനേം കാണാം.. breakfast ഉം കഴിക്കാം ... എങ്ങനുണ്ട് ???" ജോര്‍ജ് ആയിരുന്നു താരം..
(ലജ്ജു എന്നത് മിസ്സുമാരെ പോലും വെറുതെ വിടാത്ത ചില കാപാലികന്മാര്‍ ഇട്ട പെറ്റ്നെയിം ആണ് ).
പ്രശാന്ത് : "നാലു ദിവസം കഴിഞ്ഞാല്‍ ഏതാ എക്സാം എന്നറിയാവോ?"..
ജോര്‍ജ് :"ANN" (Artificial Neural Networks)
പ്രശാന്ത് : "ലജ്ജു ഏതാ പഠിപ്പിക്കുന്നത് എന്നറിയോ ??"
ജോര്‍ജ് : "ഓ.. അത് ഞാന്‍ ഓര്‍ത്തില്ല..."
PS : "മിസ്സിനെ മാത്രമല്ല വല്ലപോലും പഠിപ്പിക്കുന്ന സബ്ജെക്റ്റ്ഉം ഓര്‍ക്കുന്നതു നല്ലതാ .."
എതായാലും മിസ്സിനെ വിളിച്ചു വഴി ചോദിച്ചു... ഞങ്ങള്‍ മിസ്സിന്റെ വീട്ടില്‍ എത്തി..
"എന്ത് അഹംകാരം ആണ് നിനക്കൊക്കെ??? യൂനിവേര്സിടി എക്സാം ഇന്‍റെ ഇടയില്‍ ടൂര്‍ നടക്കുന്നോ... അതും എന്‍റെ സബ്ജെക്റ്റ് ന്റെ തലേന്ന് എന്‍റെ വീട്ടില്‍ കയറിവരാന്‍... "
"എക്ഷാമിനു എങ്ങാന്‍ പൊട്ടിയാല്‍ ഒരുത്തനേം വച്ചേക്കില്ല.."
ചെന്നു കയറിയ പാടെ മിസ്സ് ചീത്തവിളിച്ചു... എങ്ങനെ വിളിക്കാതിരിക്കും??? ചില്ലറ പോക്രിത്തരം വല്ലോം ആണോ കാണിച്ചിരിക്കുന്നത്?? അതും ഫൈനല്‍ ഇയര്‍..
കൂട്ടത്തിലെ വേറൊരു പഞ്ചാര : " ഞങ്ങള്‍ ടൂര്‍ വന്നതൊന്നും അല്ലാ ...മിസ്സിന് പനി ആണെന്ന് കേട്ടപ്പോള്‍ കാണാന്‍ വന്നതാ..."
(പിന്നേ എന്തൊരു സ്നേഹം??.... ഇവന്‍ ഒരു കാലത്തും നന്നാവില്ല... )പക്ഷെ പാവം മിസ്സ്... ആദ്യം ചീത്ത വിളിച്ചെങ്കിലും പിന്നെ ഞങ്ങള്ക് ഫുഡും തന്നു..പിന്നെ തേക്കടിയില്‍ ബോട്ടിങ്ങിന് ടിക്കറ്റ് എടുക്കാന്‍ ഹെല്പും ചെയ്തു...രാവിലെ തേക്കടിയിലെ കറക്കം കഴിഞ്ഞു ഉച്ചയോടെ ഞങ്ങള്‍ മൂന്നാറിലേക്ക് തിരിച്ചു യാത്രയായി ...
------------------------------------------------------
അത് കൊണ്ടും trip അവസാനിച്ചില്ല... അതിന്റെ പിറ്റേന്ന് ഇത് പോലെ തന്നെ വേറൊന്ന് .. പാല് കാച്ചൽ + പൂയം കുട്ടി ..
രണ്ടു കാര്യങ്ങളായിരുന്നു ആ യാത്രയിലെ നഷ്ടം...
1.അന്ന് എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലായിരുന്നു..
2.എന്‍റെ കയ്യില്‍ ആയിരുന്നു ഏക ക്യാമറ.. അതില്‍ എടുത്ത ഒരു ഫോട്ടോ പോലും കിട്ടിയില്ല.... അതിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ തെറി കേട്ടത് .
സമര്‍പ്പണം: എന്നേക്കാള്‍ പ്രായം കൂടിയ ക്യാമറയ്ക്...

Friday, April 16, 2010
താരാട്ട് പാട്ട്
വെള്ളിയാഴ്ച 5 മണിയായപ്പോള്‍ ശരത് ഓഫീസില്‍ നിന്നും ഇറങ്ങി .
മൊബൈല്‍ എടുത്തു ഭാര്യയെ വിളിച്ചു.
"ഇവളെന്താ ഫോണ്‍ എടുക്കാത്തെ?? വീട്ടില്‍ പോണം.
പെട്ടെന്ന് വാ എന്നൊക്കെ പറഞ്ഞിട്ട് അവള്‍ ഇതെവിടെ പോയി കിടക്കുന്നു..."
ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റില്‍ ഇട്ടു, കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
"സീറ്റ് ബെല്‍റ്റ് ഇട്ടേക്കാം ഇനി അതില്ലാതെ ഒരു കുറവ് വേണ്ട.."
ഇന്‍ഫോപാര്‍ക്ക് ഗേറ്റ് കടന്നപ്പോള്‍ അതാ നില്കുന്നു രമ്യ.
വണ്ടി ചവിട്ടി നിര്‍ത്തി
"രമ്യ കയറിക്കോ.. വീട്ടിലേയ്ക് അല്ലേ.... ഞാന്‍ കൂനമ്മാവ് ഡ്രോപ്പ് ചെയ്യാം. "
രമ്യ "ആഹ്...ശരത്തോ...വേണ്ട..താങ്ക്സ്... ഞാനെ ലക്ഷ്മിയെ വെയിറ്റ് ചെയ്യേണ്..
അവളിപ്പോ വരും ..ഞങ്ങള് ബസില്‍ പൊയ്കോളാം.."
ശരത് "സാരമില്ല..എനിക്ക് പോയിട്ട് തിരക്കൊന്നും ഇല്ല..
ലക്ഷ്മിയും വരട്ടെ... നമുക്കൊരുമിച്ചു പോകാം... "
("കാലന്‍... മാരണം ഒഴിഞ്ഞു പോകുന്നില്ലല്ലോ... ഇന്നത്തെ കാര്യം കട്ട പോക..."
മനസില്ലാ മനസോടെ അവള്‍ കയറി...)
*******************************************
7 .15 - ശരത് വീട്ടിലെത്തി..
അകത്തേക് കയറിയപ്പോള്‍ വീണ രണ്ടു വയസുള്ള മോളെയും അടുത്ത് ഇരുത്തി ഇരിക്കുന്നു.
"എടീ..വീട്ടില്‍ പോണം എന്ന് പറഞ്ഞിട്ട് നീ ഇത് വരെ റെഡി ആയില്ലേ?? "
അപ്പോള്‍ വീണ മെല്ലെ മോളെ എടുത്തു മടിയില്‍ ഇരുത്തി, മോളോട് കഥ പറയാന്‍ തുടങ്ങി
.........
"മോളെ... മോളുടെ അച്ച്ചനുണ്ടല്ലോ .... "
"ഇന്ന് കാര്‍ ഓടിച്ചു വരുമ്പോള്‍ ഒരു പെങ്കൊച്ചു നില്കുന്നു..."
"ഉടനെ കാര്‍ നിര്‍ത്തി പറയേണ് - രമ്യ കയറിക്കോ... ഞാന്‍ കൂനമ്മാവില്‍ ഡ്രോപ്പ് ചെയ്യാം. "
"അപ്പൊ ആ കുട്ടി പറഞ്ഞു... ഞാന്‍ വരുന്നില്ല...ഞാന്‍ ബസില്‍ വന്നോളാം.."
"എന്നിട്ടും മോള്‍ടെ അച്ച്ചനുണ്ടോ വിടുന്നു ...
-------."
ശരത് ആകെ തരിച്ചു നിന്നു...." ഇവളിതൊക്കെ എങ്ങനെ അറിഞ്ഞു..
കാറിനകത്ത് വല്ല മൈക്രോഫോണും ഉണ്ടായിരുന്നോ??? അതോ ആ കുലടകള്‍ ഒറ്റി കൊടുത്തോ ....."
"നിന്നോട് ഇതാര് പറഞ്ഞു????" ശരത് പതുക്കെ ചോദിച്ചു...
"ആ ഫോണ്‍ എടുത്തു നോക്ക് ...."
ശരത് ഫോണ്‍ എടുത്തു നോക്കി.
call summary : last call duration 00 :32:00.
"അവള്‍ മുഴുവന്‍ കേട്ടുകാണും . ഇതെങ്ങനെ സംഭവിച്ചു??? കര്‍ത്താവേ ...സീറ്റ് ബെല്‍റ്റ്.... അതിട്ടപ്പോ അറിയാതെ ഡയല്‍ ആയതാകും...എന്തൊക്കെ കേട്ടോ ആവൊ ..."
--------------
ഏതായാലും ശരത്തിന് പിന്നെ ഒരു മാസം വീട്ടില്‍ കയറാന്‍ പറ്റിയില്ല...

Friday, April 2, 2010
76 Acres.....
76 Acres!!!! Munnar.............. Wow......ഞാന്‍ ആകെ excited ആയി.....
എന്ട്രന്‍സ് Repeater's ബാച്ചില്‍ PCThomas ന്‍റെ പട്ടാള ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുമ്പോളാണ് വേനല്‍ മഴ പോലെ മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ് വന്നത്....
അങ്ങനെ കോളേജ്ന്‍റെ പ്രൊഫൈല്‍ എടുത്തു നോക്കുമ്പോള്‍ ...
Wow .... 76 ഏക്കര്‍ ക്യാമ്പസ്.....അതും മുന്നാര്‍ ...രക്ഷപെട്ടു ...
എന്നാല്‍ പിന്നെ അങ്ങോട്ട് തന്നെ പോയേക്കാം ...
-----------------------------------------------------
രാത്രി കിടന്നിട്ട്ഉറക്കം വന്നില്ല..
എന്‍ട്രന്‍സ് എക്സാമില്‍ റാങ്ക് അഞ്ചക്കം തികച്ചു വാങ്ങിയത് കൊണ്ട് First round allotment കഴിഞ്ഞപ്പോള്‍ ഒരു കോളേജ് ന്റെയും പരിസരത്ത് പോലും എത്തിയില്ല..
എന്നിട്ടും ഒടുവില്‍ എഞ്ചിനീയറിംഗ് കോളേജ് എന്ന ആ സ്വപ്നം പൂവണിയാന്‍ പോകുന്നു ...
ജീവിതത്തില്‍ ആകെ കണ്ടിട്ടുള്ള കോളേജ് ക്രൈസ്റ്റ് ആണ് .
(പ്രീഡിഗ്രി അവിടെ അഡ്മിഷന്‍ ചോദിച്ചിട്ട് മാര്‍ക്ക് കൂടുതല്‍ ആയതോണ്ട് അവന്മാര്‍ അഡ്മിഷന്‍ തന്നില്ല.. തോന്ന്യാസം.. ).
സംഭവം മുന്നാര്‍ കോളേജ് പുതിയതാ ....
എന്നാലും എഞ്ചിനീയറിംഗ് കോളേജ് എന്നൊക്കെ പറയുമ്പോള്‍ മിനിമം ക്രൈസ്റ്റ് ഇന്‍റെ അത്രേലും ഇല്ലാതിരിക്കോ???
നിറയെ കെട്ടിടങ്ങള്‍...
ചുറ്റും മരങ്ങള്‍ ...പുല്‍ത്തകിടികള്‍ ...badminton court .. ക്രിക്കറ്റ് ഗ്രൌണ്ട്...
വീടുകാരുടെ പഠിക്ക് ..പഠിക്ക് ...എന്ന് പറഞ്ഞുള്ള ശല്യമില്ല ...
ആകെ സീനിയേര്‍സ് എന്ന രാക്ഷസ പടയെ മാത്രം പേടിച്ചാല്‍ മതി...
ഹാ...ഓര്‍ക്കാന്‍ തന്നെ എന്ത് സുഖം...
----------------------------------------------------
രാവിലെ തന്നെ ആലുവയില്‍ നിന്നും ഞാനും അമ്മാവനും കൂടെ ബസ് കയറി.
ഞാന്‍ വീണ്ടും കോളേജ് സ്വപ്നങ്ങളില്‍ മുഴുകി അങ്ങനെ ബസില്‍ ഇരിക്കുമ്പോള്‍ പുറകിലെ സീറ്റില്‍ നിന്നൊരു ശബ്ദം..
"എഞ്ചിനീയറിംഗ് കോളേജില്‍ ഇലേക്കാണോ ??"
തിരിഞ്ഞു നോക്കിയപ്പോള്‍ ഒരുത്തന്‍ സ്വെറ്റര്‍ ഉം മങ്കികാപും ഒക്കെ ഇട്ട് ഇരിക്കുന്നു ...
മെല്ലെ പുറത്തേക്കു തലയിട്ടു നോക്കി.. നല്ല വെയില്‍.. അതെ പകല്‍ തന്നെ...തെറ്റിയിട്ടില്ല...
അത്യാവശ്യം നല്ല ചൂടും ഉണ്ട്... മുന്നാര്‍ എത്താന്‍ ഇനിയും 3 മണിക്കൂര്‍ഉണ്ടെന്നാ കണ്ടക്ടര്‍ പറഞ്ഞെ..
"ഇവനെന്താ ഈ ചൂടത്ത് ഇതൊക്കെ ഇട്ടോണ്ടിരിക്കുന്നെ ?? " ഞാന്‍ മനസിലോര്‍ത്തു...
"അതെ.." പതുക്കെ മറുപടി പറഞ്ഞു...
"ഞാനും അങ്ങോട്ടാ...കോളേജില്‍ ചേരാന്‍.... "
"ഓ... എന്താ പേര് .." ഞാന്‍ ചോദിച്ചു..
"മാത്യു .."..
"മാത്യു എവിടന്നാ "
"ചൊവ്വയില്‍ നിന്ന് ..."
ചൊവ്വയോ...ദൈവമേ .....
വെറുതെ അല്ല ലവന്‍ ഈ ചൂടത്ത് സ്വെട്ടരും ഇട്ടോണ്ടിരിക്കുന്നെ....
ഈ അന്യഗ്രഹ ജീവികളുടെ കൂടെയാണോ ഞാന്‍ പഠിക്കാന്‍ പോകുന്നെ???
ഇതിനു മാത്രം എന്ത് പാപമാ ഞാന്‍ ചെയ്തെ???
ഞാന്‍ ആകെ അമ്പരന്നു നില്‍കുന്ന കണ്ടപ്പോള്‍ അമ്മാവന് കാര്യം മനസിലായി..
പുള്ളി പതുക്കെ പറഞ്ഞു "എടാ...ചൊവ്വ എന്ന് പറയുന്നത് കണ്ണൂര്‍ ഉള്ള ഒരു സ്ഥലമാ..."
ഓഹ്... അങ്ങനെയാണോ ...പേടിച്ചു പോയി..
എന്നാലും ഏതു വിവരമില്ലാത്തവന്‍ ആണ് ചൊവ്വ എന്നൊക്കെ പേരിട്ടേ??
"മാത്യു എന്തിനാ സ്വെറ്റര്‍ ഒക്കെ ഇട്ടോണ്ടിരിക്കുന്നെ??" ഞാന്‍ ചോദിച്ചു..
"അല്ലാ...മുന്നാര്‍ ഭയങ്കര തണുപ്പ് ആണെന്നാ എല്ലാരും പറയുന്നേ.. അതോണ്ടാ.."
മനസ്സില്‍ ചോദിച്ചു "അതിനു ഇപ്പോളെ ഇതൊക്കെ വലിച്ചു കേറ്റണോ.. ഇവനൊക്കെ എവടന്ന് വരുന്നു...
ആ ചൊവ്വയില്‍ നിന്നല്ലേ.. അവിടെ ചിലപ്പോ അങ്ങിനൊക്കെ ആയിരിക്കും "
പക്ഷെ ഒന്നും പറഞ്ഞില്ല ..
ബസ് അപ്പോളേക്കും മലകയറാന്‍ തുടങ്ങി ...
ഞാന്‍ വീണ്ടും കാനന ഭംഗിയിലെയ്ക് തിരിഞ്ഞു...
----
"ടൌണ്‍ എത്തി.. എഞ്ചിനീയറിംഗ് കോളേജില്‍ പോകേണ്ടവര്‍ ഇറങ്ങിക്കോ"
കണ്ടക്ടര്‍ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ മെല്ലെ മയക്കത്തില്‍ നിന്നും ഉണര്‍ന്നു...
ചുറ്റും നോക്കി ... മൂന്നാല് പെട്ടികടകള്‍ ഉണ്ട് ...ഒരു ബാങ്കും പിന്നെ ഒരു റിസോര്‍ട്ടും കാണാം ...
(8 വര്‍ഷം മുന്‍പാണ്..അന്ന് മുന്നാര്‍ ഇപ്പോളത്തെ അത്രയും ഇല്ല... )
"ഇതാണോ ടൌണ്‍ ??? ഇതിനെക്കാള്‍ ഭേദം ആനാപുഴ അഞ്ചങ്ങാടി ആണല്ലോടാ???" അമ്മാവന്‍ പറഞ്ഞു ...
ഞാന്‍ ദയനീയമായി നോക്കി..."ശവത്തില്‍ കുത്താതെ അമ്മാവാ .."
"നീ വാ... എന്തായാലും കോളേജില്‍ പോകാം.." ...വഴിയില്‍ കണ്ട ഒരു തമിഴനോട് ഞങ്ങള്‍ വഴി ചോദിച്ചു..
"അന്ത പക്കം പോയാ മതി.. "അവന്‍ ഒരു ഇടവഴി കാണിച്ചു തന്നു...
അവന്‍ കാണിച്ച വഴിയിലൂടെ കുറച്ചു ദൂരം മുന്നിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വഴി കാണാനില്ല ???? തമിഴന്‍ പണി പറ്റിചൂന്നാ തോന്നുന്നേ ...
വഴിയുടെ ഒരു സൈഡില്‍ ഒരു വീടും മറ്റേ സൈഡില്‍ ഒരു ചെറിയ ഇരു നില കെട്ടിടവും... ഇരു നില കെട്ടിടത്തിന്റെ മുന്‍പില്‍ ഒരു ambulance കിടപ്പുണ്ട്.
വീടിന്റെ മുന്നില്‍ കുറേപേര്‍ വിഷമിച്ചു കൂടി നില്പുണ്ട്..
ഏതെങ്കിലും മരണ വീട് ആകും ..പാവങ്ങള്‍..
"അയാള്‍ നമ്മളെ പറ്റിച്ചതാടാ...വാ നമുക്ക് വേറെ ആരോടെങ്കിലും വഴി ചോദിക്കാം"
"ചേട്ടാ... ഈ എഞ്ചിനീയറിംഗ് കോളേജ് ഇലെകുള്ള വഴി ഏതാ??"
അയാള്‍ "ആ ഇടതു വശത്ത് ഉള്ള ഇരുനില കെട്ടിടം കണ്ടോ?? അതാ കോളേജ് ..പുതിയ അഡ്മിഷന്‍ ആയിരിക്കും അല്ലെ..ആ വലതു വശത്തുള്ളതാ ഓഫീസ്.. ആ നില്കുന്നവരും അതിനു വന്നതാ..ഞാന്‍ അവിടത്തെ സ്റ്റാഫ് ആണ് .. "
"അപ്പൊ കോളേജ് ന്റെ 76 Acre ??? " ഞാന്‍ ചോദിച്ചു..
"അതറിഞ്ഞില്ലേ ...അത് കുറെ ഉള്ളിലാ... പഴയ കെട്ടിടം ആദിവാസികള്‍ കയ്യേറി പൊളിച്ചു കളഞ്ഞു..
വേറെ സ്ഥലം ഇവിടെ അടുത്ത് എടുത്തു.ബില്‍ഡിംഗ് പണി തുടങ്ങിയിട്ടുണ്ട് "
"ആ ആംബുലന്‍സ്??? " ഞാന്‍ വീണ്ടും ചോദിച്ചു ..അമ്മാവന്‍ : "കോളേജ് ബസ് ആയിരിക്കുമെടാ....."
"ഹേയ്... ആ കെട്ടിടത്തിലെ താഴത്തെ നില പഞ്ചായത്ത് ഓഫീസ് ആണ് ...
പഞ്ചായത്തിന്റെ ആംബുലന്‍സ് ആണ് അവിടെ കിടക്കുന്നെ...
പിന്നെ പിള്ളേര്‍ അടിയുണ്ടാക്കുമ്പോള്‍ അവന്മാരെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ ഞങ്ങള്‍ക്ക് എളുപ്പവുമായി ..."
ഒരു നിമിഷം കൊണ്ട് എന്റെ മനസിലൂടെ ധൂം സിനിമയിലെ ഉദയ് ചോപ്രയെ പോലെ ഒരു സീന്‍ കടന്നു പോയി..
ക്രിക്കറ്റ് ഗ്രൌണ്ട് + badminton കോര്‍ട്ട് => പഞ്ചായത്തിന്റെ ഇത്തിരി മുറ്റം.പുല്‍ത്തകിടി => പൊട്ടിപൊളിഞ്ഞ ടാര്‍ റോഡ്.മരങ്ങള്‍ക്ക് മാത്രം ഒരു ക്ഷാമവുമില്ല.... ഇഷ്ടംപോലെ യൂകാലിപ്ടുസ്....ചിറകൊടിഞ്ഞ കിനാവുകള്‍..........
പിന്നെ ഞങ്ങളും മെല്ലെ ആ "മരണ വീടിലേക്ക്" പങ്കു ചേര്‍ന്നു.....
***********************************
കുറിപ്പ്..
കാര്യം ഒരു വര്‍ഷം ഞങ്ങള്‍ക്ക് ബില്‍ഡിംഗ് ഇല്ലായിരുന്നെലും ...
അതിനു ശേഷം സ്വന്തം കെട്ടിടം പണിതു.. ടൌണില്‍ നിന്നും അകലെ അല്ലാതെ..
ഇന്ന് അത് കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളില്‍ ഒന്നാണ്..
Subscribe to:
Posts (Atom)